Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
അസോസിയേഷന്‍
  Add your Comment comment
യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ
സിറിയക് ജോര്‍ജ്
യുകെയിലെ പ്രഥമ നാട്ട് കൂട്ടായ്മയായ യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29, 30 ,ഒക്ടോബര്‍ 1 തീയതികളില്‍ കസ്രീയായിലെ കാസില്‍ ഫീല്‍ഡ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.
ഈ കഴിഞ്ഞ വര്‍ഷം കരിങ്കുന്നം സംഗമം അംഗങ്ങളില്‍ നിന്നും 4 ലക്ഷം രൂപാ സമാഹരിച്ചു കരിങ്കുന്നത്തെ പാവപ്പെട്ടവരും നിര്‍ധനരുമായ രോഗികളെ സഹായിച്ചു കൊണ്ടിരിക്കുന്ന കാരുണ്യ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയ്ക്ക് വാഹനം വാങ്ങിച്ചു നല്‍കിയാണ് നാട്ടുകൂട്ടായ്മയ്ക്കു മാതൃകയായത്.
സെപ്റ്റംബര്‍ 29ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് രജിസ്‌ട്രേഷനോട് കൂടി സംഗമം ആരംഭിക്കും. തുടര്‍ന്ന് കുടുംബ സംഗമവും പരിചയം പുതുക്കലും ചീട്ടുകളി, കിലുക്കിക്കുത്ത് തുടങ്ങിയ മത്സരങ്ങളും നടക്കും.
സെപ്റ്റംബര്‍ 30 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോട് കൂടി ആരംഭിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും വിവിധ കായിക കലാപരിപാടികളും അരങ്ങേറും. പുരുഷന്‍മാരുടെയും വനിതകളുടെയും വടംവലി, ഓലപ്പന്ത് കളി, വട്ട് കളി, വിവിധ നാടന്‍ കായിക മത്സരങ്ങള്‍ എന്നിവ സംഗമത്തിന് കൊഴുപ്പേകും.
ഈ വര്‍ഷത്തെ കരിങ്കുന്നം സംഗമത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 30 10 മണി മുതല്‍ 2 മണി വരെ അരങ്ങേറുന്നതാണ്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് എവറോളിംഗ് ട്രോഫിയും ജോസി കുന്നത്ത് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 75 പൗണ്ട് സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും അലക്‌സ് മേലേടം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 25 പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്. ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അലക്‌സ് പാട്ടപ്പതിയില്‍ ആണ്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചീഫ് കോര്‍ഡിനേറ്റര്‍ ജോര്‍ജ് നടുപ്പറമ്പിലിന്റെ (07877756531) പക്കല്‍ പേരുകള്‍ നല്‍കേണ്ടതാണ്.
യുകെയിലെ മുഴുവന്‍ കരിങ്കുന്നം നിവാസികളെയും പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിക്ക് ടോമി തട്ടാമറ്റത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കരിങ്കുന്നംകാര്‍ക്ക് ഓര്‍മ്മിക്കുവാനും സ്മരണകള്‍ പങ്കിടുവാനും ഇതൊരു നല്ല അവസരം ആയിരിക്കും. ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കിടുവാനും സുഹൃദ് ബന്ധങ്ങളും കുടുംബ ബന്ധങ്ങളും പുതുക്കുവാനും എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്ത് നിന്നും വിവാഹം കഴിച്ചു വിട്ടവരെയും അവരുടെ കുടുംബങ്ങളെയും കരിങ്കുന്നം കൂട്ടായ്മയിലേക്ക് സംഘാടക സമിതി സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
 
Other News in this category

 
 




 
Close Window