Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
അസോസിയേഷന്‍
  Add your Comment comment
താള നൂപുര ധ്വനികളില്‍ മുഖരിതമായ കലാലയ നൃത്ത സംഗീത സന്ധ്യ ബ്രിസ്റ്റോളില്‍ 15ന്
ജി രാജേഷ്
യുകെയിലെ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ കലാലയ വെങ്കിടേശന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാലയ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിന്റെ വാര്‍ഷിക ദിനത്തോടനുബന്ധിച്ചു നടക്കുന്ന കലാലയ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 15ന് ഉച്ചക്ക് 3 മണി മുതല്‍ രാത്രി 9 മണി വരെ നടക്കും. പ്രോഗ്രാമിന്റെ ഉത്ഘാടനം വേള്‍ഡ് തമിഴ് ഫെഡറേഷന്‍ ചെയര്‍മാന്‍ ജേക്കബ് രവിബാലന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ചലച്ചിത്രതാരവും വേള്‍ഡ് തമിഴ് ഫെഡറേഷന്‍ പ്രസിഡന്റുമായ മദന്‍ മുഖ്യാതിഥി ആയിരിക്കും.

ബ്രിസ്റ്റോളില്‍ പാച്ച് വേ കമ്മ്യൂണിറ്റി കോളേജ് അങ്കണത്തില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ നൃത്ത രംഗത്ത് വിസ്മയം തീര്‍ക്കുന്ന ഡോ. വസുമതി പ്രസാദ്, തുര്‍ക സതീശ്വരന്‍, നളിനി ചിത്രാംബലം, ശുഭ കെ. വെട്ടത്ത് എന്നിവര്‍ ഭരതനാട്യം അവതരിപ്പിക്കും. കുഹാരഞ്ജിനി ഭാസ്‌കര്‍, വസന്തലക്ഷ്മി വെങ്കട് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരിയില്‍ മൃദംഗം കലാലയ വെങ്കിടേശനും വായിക്കുന്നു. പുല്ലാങ്കുഴല്‍ കച്ചേരിയുമായി രാമകൃഷ്ണന്‍, മധു തുടങ്ങിയവര്‍ വേദിയിലെത്തും.

ദക്ഷിണേത്യയിലെ പരമ്പരാഗത നൃത്തരൂപമായ യക്ഷഗാനം അവതരിപ്പിക്കുന്നത് യോഗേന്ദ്ര മറവണ്ടേ ആണ്. വീണയില്‍ വിസ്മയം തീര്‍ക്കാന്‍ ദുര്‍ഗാ രാമകൃഷ്ണനായും വേദിയിലെത്തും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. ഡോ. വസുമതി പ്രസാദിന്റെ ശിഷ്യന്മാരും, തുര്‍ക സതീശ്വരന്‍ നേതൃത്വം നല്‍കുന്ന ശക്തീസ് നടനാലയത്തിലെ കുട്ടികളും ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ അംഗങ്ങളും വേദിയില്‍ നൃത്ത പരിപാടികള്‍ അവതരിപ്പിക്കും. കര്‍ണാടക സംഗീത രംഗത്ത് കലാലയ വെങ്കിടേഷന്‍ നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ച് ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ഉപഹാരവും സമര്‍പ്പിക്കും.

3 മണി മുതല്‍ രാത്രി 7 വരെ നീളുന്ന കലാപരിപാടികള്‍ക്ക് ശേഷം രാത്രി 9 മണി വരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും നടക്കും.

Venue Patchway Communtiy College ,Bristol ,BS32 4AJ

Contact :Kalalaya Venketesan 07427048727 / 07577220331 ,Priya Selwin :0789944261
 
Other News in this category

 
 




 
Close Window