Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫാഷന്‍
  Add your Comment comment
അര മണിക്കൂര്‍ മുന്‍പ് ട്രാഫിക് ബോധവത്കരണ പരിപാടിയില്‍ പ്രസംഗിച്ചയാളെ റോഡില്‍ ഇങ്ങനെ കണ്ട പോലീസുകാരന്‍ തൊഴുതു
reporter
പതിവു ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരന്‍ ആ കാഴ്ച കണ്ട് അമ്പരന്നു. അഞ്ചുപേര്‍ ഒരു ബൈക്കില്‍. ബൈക്ക് ഓടിക്കുന്നയാള്‍ക്കു പുറമേ രണ്ടു കുട്ടികള്‍ മുന്നിലെ പെട്രോള്‍ ടാങ്കിനു മുകളിലും രണ്ടു സ്ത്രീകള്‍ പുറകിലും. ആര്‍ക്കും ഹെല്‍മറ്റുമില്ല. മാത്രമല്ല, തൊട്ടുമുന്‍പ് ഒന്നര മണിക്കൂറോളം താന്‍ നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്തയാളാണു 'കുടുംബസമേതം' നിയമലംഘനവുമായി മുന്നിലെത്തിയത്. നിരാശനായ പൊലീസുകാരന്‍ തലകുനിച്ച്, നമിച്ചു നിന്നുപോയി.

ഈ അപൂര്‍വനിമിഷത്തിന്റെ ചിത്രം ട്രാഫിക് പൊലീസ് ട്വിറ്ററില്‍ പങ്കുവച്ചതോടെ മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമത്തില്‍ കത്തിപ്പടര്‍ന്നു. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ മഡകാസിര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ശുഭകുമാറാണു ചിത്രത്തിലുള്ളത്. ബൈക്ക് ഓടിക്കുന്ന ഹനുമന്തരായിഡു ഇതേകുറ്റത്തിനു മുന്‍പും താക്കീതു ലഭിച്ചിട്ടുള്ളയാളാണ്. 'ഹാന്‍ഡില്‍ ശരിക്കൊന്നു വളയ്ക്കാനോ കാലൊന്നനക്കാനോ പോലുമാകാതെ അപകടകരമായ രീതിയിലാണ് അയാളുടെ ഇരിപ്പ്. കുട്ടികളുടെ മുന്നില്‍ ശാസിക്കാന്‍ തോന്നിയില്ല' – സിഐ പറയുന്നു. ചോദിച്ചപ്പോള്‍ കൈയില്‍ ലൈസന്‍സുമില്ല. പിഴയൊന്നും വാങ്ങിയില്ല. അമ്പലത്തിലേക്കാണെന്നു പറഞ്ഞതിനാല്‍ ഓട്ടോ വിളിച്ചു സ്ത്രീകളെയും കുട്ടികളെയും കയറ്റിവിട്ടു.
 
Other News in this category

 
 




 
Close Window