Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടനില്‍ 19ന് ഭാഷ സ്‌നേഹികളുടെ പ്രഥമ ദേശീയ സംഗമം: ഡോ : കവിത ബാലകൃഷ്ണന്‍ മുഖ്യാതിഥി
മുരളീ മുകുന്ദന്‍
നമ്മുടെ സ്വന്തം നാടിന്റെ പിറന്നാള്‍ മാസമായ നവംബര്‍ 19 ന് ലണ്ടനില്‍ ഭാഷ സ്‌നേഹികളുടെ പ്രഥമ ദേശീയ സംഗമം നടക്കും. രാവിലെ 11 മണി മുതല്‍ 4 മണി വരെ യു. കെ യിലെ ഭാഷ സ്‌നേഹികളെല്ലാവരും ഒത്തുകൂടുവാന്‍ ഒരുങ്ങുകയാണ് .

അദ്ധ്യാപികയും, ചിത്രകാരിയും, എഴുത്തുകാരിയും, കലാ ഗവേഷകയും, കവിയുമായ ഡോ : കവിത ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു 'സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ കലാ ചരിത്ര' ത്തെപ്പറ്റി, 'സമകാലിക ലോകത്തു കവിയുടെ സ്വത്വ'ത്തെപ്പറ്റിയൊക്കെ ഡോ .കവിത ബാലകൃഷ്ണന്‍ സംസാരിക്കും.
ഉച്ച ഭക്ഷണത്തിനു ശേഷം ഭാഷ സ്‌നേഹികളുടെ 'നെറ്റ് വര്‍ക്കിങ്ങു 'സ്വയം പരിചയപ്പെടുത്തുകയും , അവരവരുടെ എഴുത്തുമേഖലകളെ പരിചയപ്പെടുത്തുകയും ചെയ്യുക. താല്പ്യര്യമുള്ളവര്‍ അവരുടെ രചനകള്‍ അവതരിപ്പിക്കുക ...
പുസ്തകം ഇറക്കിയവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആയവ പ്രമോട്ട് ചെയ്യുക. അന്നവിടെ എത്തി ചേരുന്നവര്‍ രചിച്ച തെരെഞ്ഞെടുത്ത രണ്ടോ മൂന്നോ കവിതകള്‍ വായിച്ച് അതിനെ കുറിച്ചുള്ള ക്രിയാത്മക വിമര്‍ശനങ്ങള്‍ കാഴ്ച്ചവെക്കുക. കൂട്ടായി ചെയ്യാവുന്ന സാഹിത്യ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുകയും, നിര്‍വഹണപരമായ ചുമതലകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത യുള്ളവരെ കണ്ടെത്തുകയും ചെയ്യുക എന്നത് ഈ ഒത്തു ചേരലിന്റെ ലക്ഷ്യമാണ്.
മലയാളത്തെയും സാംസ്‌കാരിക ചുറ്റുവട്ടങ്ങളെയും സ്‌നേഹിക്കുന്ന ധാരാളം ആളുകള്‍ ഇന്ന് യു. കെ യിലും പരിസര പ്രദേശങ്ങളിലുമായുണ്ട്. ഇവിടെയുള്ള വിദേശി വംശീയരില്‍ ഏറ്റവും കൂടുതലുള്ള ഭാരതീയരില്‍ ഗുജറാത്തികള്‍ക്കും, പഞ്ചാബികള്‍ക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോള്‍ മലയാളികളാണ്.
ഇപ്പോളിവിടെ ധാരാളം കേരളീയ വംശജര്‍ നമ്മുടെ ഭാഷയെയും, സാഹിത്യത്തെയും , കലയെയും , സംസ്‌കാരത്തെയുമൊക്കെ സ്‌നേഹിക്കുന്നവരായിട്ടുണ്ട്...ഇത്തരത്തിലുള്ള പല തട്ടുകളിലായി , വേറിട്ട ദേശങ്ങളില്‍ വസിക്കുന്ന, കലാ സാഹിത്യ സ്‌നേഹികളുടെ പ്രഥമമായ ഒരു ഒത്തുകൂടല്‍ നടത്തി ഒരു നെറ്റ് വര്‍ക്കുണ്ടാക്കുവാന്‍ ബിലാത്തിയിലുള്ള എല്ലാ കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളും സംയുക്തമായി നിന്ന് സഹകരിക്കുകയാണ് ...മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെയുടെ 'കേരള ഹൌസി'നുള്ളിലെ വേദി ഈ സാഹിത്യ സംഗമത്തിന് വേണ്ടി വിട്ടു തന്നിരിക്കുകയാണ്...ഇന്ന് എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന സാംസ്‌കാരികമായ ഒരന്തരീക്ഷം പ്രവാസികള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്നു.
അതില്‍ കലാ സാംസ്‌കാരിക സംഘടനകള്‍ക്കും, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്കും, സോഷ്യല്‍ മീഡിയ തട്ടകങ്ങള്‍ക്കുമൊക്കെ നിര്‍ണ്ണായകമായ പങ്കുണ്ട്. ഇനി നമുക്ക് അടുത്ത ഘട്ടത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. ഭാഷാ സ്‌നേഹികള്‍ക്ക് ഒന്നിച്ചു ചേരാനും, പരിചയപ്പെടാനും, എഴുത്തുകാര്‍ക്ക് അവരുടെ രചനകള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും, പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ആദ്യമായി ഒരു വേദി ഒരുക്കുകയാണ് ...ഏവരും പല നാളായി നടന്നു കാണാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഈ ഒത്തു ചേരലുംസംഘടനകള്‍ക്കു അതീതമായ ഇത്തരം സൗഹൃദവും ,
'നെറ്റ് വര്‍ക്കിങ്ങും 'പിന്നെഇതോടോപ്പം തന്നെ , കട്ടന്‍ കാപ്പിയും കവിതയും വെബ്‌സൈറ്റില്‍ http://kattankaappi.com എഴുത്തുകാരുടെയും ,കലാകാരന്മാരുടെയും ഒരു പ്രൊഫൈല്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്
എഴുത്തുകാര്‍ക്ക് ഇനി സ്വന്തമായി പ്രൊഫൈല്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്.ദയവായി സൈറ്റ് സന്ദര്‍ശിക്കുക...
അല്ലെങ്കില്‍ pen@kattankaappi.com എന്ന വിലാസത്തില്‍ പ്രൊഫൈലും ഫോട്ടോയും അയച്ചു തരിക...
ഇതില്‍ അണിചേരുന്ന എഴുത്തുകാരുടെ രചനകള്‍ക്ക് പ്രചോദനമായ പലകാര്യങ്ങളും , കൂട്ടായ തീരുമാനങ്ങളിലൂടെ എടുത്ത് നടപ്പാക്കുക.
പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വിതരണം ചെയ്ത് കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുക. ആ പുസ്തകളെ കുറിച്ച് അവലോകനങ്ങള്‍ /ചര്‍ച്ചകള്‍ നടത്തുക.
പല പല എഴുത്ത്കാരുടെ രചനകള്‍ ഒന്നിച്ച് ചേര്‍ത്ത് കവിതാ സമാഹാരങ്ങള്‍ , കഥാ സമാഹാരങ്ങള്‍ , ലേഖന സമാഹാരങ്ങള്‍ എന്നിങ്ങനെ ഇടക്ക് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക .
കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ , അതാതു പ്രവാസ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ വെച്ച്എഴുത്തുകാരുടെ സംഗമങ്ങള്‍ നടത്തി പരസ്പരം നേരിട്ട് പരിചപ്പെടുകയും , പരിചയം പുതുക്കുയും ചെയ്യുക. എന്നിങ്ങനെ നിരവധി സാഹിത്യ പരിപോഷണ ആശയങ്ങള്‍ എല്ലാ എഴുത്തുകാരുടെ ഇടയിലും പ്രാബല്യത്തില്‍ വരുത്തി മുന്നേറുവാനല്ല ഒരു പടയൊരുക്കമാണ് ,ഈ പ്രഥമ സംഗമം കൊണ്ട് ലക്ഷ്യമിടുന്നത്ഏത് കൂട്ടായ്മയിലെ അംഗങ്ങളാണെങ്കിലും നമ്മുടെ ഭാഷയെ സ്‌നേഹിക്കുന്ന, സാഹിത്യത്തെയും, കലകളെയും ഇഷ്ട്ടപ്പെടുന്നവര്‍ക്കെല്ലാം കൂടി ഒരു കുടക്കീഴില്‍ , അതായത് ഒരു നെറ്റ് വര്‍ക്കിനുള്ളില്‍ അണിചേരാം, ഒരു കൂട്ടായ്മയായി നിന്ന് ഒരുമിച്ച് കലാ സാഹിത്യ സാംസ്‌കാരിക കാര്യങ്ങളില്‍ ഇടപ്പെട്ടുകൊണ്ടിരിക്കാം.
പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കുക.
നിങ്ങളുടെ നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും
pen@kattankaappi.com എന്ന വിലാസത്തില്‍ അറിയിക്കുക. മുരളി- (0793 0134 340 ) പ്രിയന്‍ - (0781 2059 822) ജോസ് ആന്റണി- ( 0753 4691 747 ) എന്നിവരുമായി ബന്ധപ്പെടുക.

വിലാസം
Kerala house,
671 Romford Road,
Manor Park,
London E12 5AD.
 
Other News in this category

 
 




 
Close Window