Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ലോകത്ത് ഏറ്റവും വലിയേറിയ ഹാന്‍ഡ് ബാഗ്: മുതലത്തോലും സ്വര്‍ണവും ചേര്‍ത്തുണ്ടാക്കിയ ബാഗിന് വില 3 കോടി രൂപ
reporter
സ്വര്‍ണ്ണവും വജ്രവും കൊണ്ട് അലങ്കരിച്ച ഈ ബാഗ് മുതലത്തോല് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹിമാലയ നിലോകിറ്റസ് ക്രൊക്കഡൈല്‍ ഡയമണ്‍ഡ് ബാഗ് എന്ന് പേര് നല്‍കിയിരിക്കുന്ന ബാഗിന്റെ പുറം ചട്ട മുതലത്തോലിനോട് സാമ്യം തോന്നുന്ന വിധത്തിലുള്ളതാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ ഹാന്‍ഡ് ബാഗാണിത്. ഹോങ്കോങ്ങിലെ ക്രിസ്റ്റീസ് ബ്രാഞ്ചില്‍ നിന്ന് ഈ ബാഗ് വിറ്റ് പോയത് അഞ്ച് ലക്ഷത്തി അയ്യായിരം ഡോളറിലാണ്. അതായത് ഇന്ത്യന്‍ തുക ഏതാണ്ട് മൂന്നേകാല്‍ കോടി രൂപയില്‍ അധികം വരും.

ഫ്രഞ്ച് കമ്പനിയായ ക്രിസ്റ്റീസിന്റെ ഈ ഇനത്തില്‍ പെട്ട ബാഗ് ഇതാദ്യമായല്ല റെക്കോര്‍ഡ് തുകയ്ക്ക് വിറ്റ് പോകുന്നത്. കഴിഞ്ഞ വര്‍ഷവും മുതലത്തോല് കൊണ്ട് നിര്‍മ്മിച്ച ഹാന്‍ഡ് ബാഗ് നാല് ലക്ഷത്തിലധികം ഡോളറിന് ലേലത്തില്‍ പോയിരുന്നു. ഈ റെക്കോര്‍ഡാണ് ഹിമാലയന്‍ ബാഗിന്റെ വില്‍പ്പനയിലൂടെ തകര്‍ന്നതും. ആര്‍ഭാട വസ്തുക്കള്‍ മാത്രം നിര്‍മ്മിക്കുന്ന കമ്പനിയാണ് ക്രിസ്റ്റീസ്. വര്‍ഷത്തില്‍ വില കൂടിയ ഇനത്തില്‍ പെട്ട ഒന്നോ രണ്ടോ ബാഗുകളാണ് ഇവര്‍ നിര്‍മ്മിക്കാറ്. അത് കൊണ്ട് തന്നെ ഇവ വാങ്ങാനും ആവശ്യക്കാര്‍ ഏറെയാണ്. മധ്യത്തിലും മുകളിലുമായി ഉള്ള ചാര നിറം കലര്‍ന്ന വെളുപ്പാണ് ബാഗിന് ഹിമാലയ എന്ന് പേര് നല്‍കാന്‍ കാരണമായതും. ആഫ്രിക്കയില്‍ നിന്നെത്തിച്ച മുതലത്തോലാണ് ബാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലെ തന്നെ സമ്പന്നരില്‍ ഒരാളാണ് ഈ ബാഗ് സ്വന്തമാക്കിയത്. എന്നാല്‍ ഇത് ആരെന്ന കാര്യം വ്യക്തമല്ല.
 
Other News in this category

 
 




 
Close Window