Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഫാഷന്‍
  Add your Comment comment
രാഷ്ട്ര നേതാക്കന്മാര്‍ ഉപയോഗിക്കുന്ന കാര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുന്നു; വില 25 കോടി രൂപ
reporter
മെഴ്‌സഡീസ് ബെന്‍സിന്റെ അത്യാഡംബര ബ്രാന്‍ഡായ മെബാക്ക് സ്വന്തമാക്കാന്‍ ശതകോടീശ്വരന്മാര്‍ക്ക് മാത്രമേ സാധിക്കൂ. ഏകദേശം നാലു കോടി രൂപ വില വരുന്ന ഈ കാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ വില പിന്നെയും ഉയരും. ഇന്ത്യയില്‍ മെബാക്കിന്റെ എസ് 600 പുള്‍മാന്‍ ലിമോയുടെ അതിസുരക്ഷ പതിപ്പ് ഉപയോഗിക്കുന്ന പ്രമുഖരിലൊരാളാണ് നമുടെ രാഷ്ട്രപതി. നിരവധി രാജ്യതലവന്മാര്‍ ഉപയോഗിക്കുന്ന എസ് 600 പുള്‍മാന്‍ ഗാര്‍ഡ് ലിമോയുടെ പുതിയ പതിപ്പ് ബെന്‍സ് പ്രദര്‍ശിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഏകദേശം 10 കോടി രൂപ വില വരുന്ന എസ് 600 പുള്‍മാന്‍ ഗാര്‍ഡ് ലിമോ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ വില 25 കോടിയില്‍ അധികം വരും.

നിലവില്‍ എസ് 600 ഗാര്‍ഡ് ഉപയോഗിക്കുന്ന മുകേഷ് അംബാനിയുടെ അടുത്ത കാര്‍ ഒരു പക്ഷേ എസ് 600 പുള്‍മാന്‍ ഗാര്‍ഡ് ലിമോ ആയിരിക്കും. സാധാ എസ് 600 പുള്‍മാനെക്കാള്‍ മൂന്നിരട്ടി വില വരുന്ന ഈ കാറില്‍ അത്യാധുനിക സുരക്ഷ സംവിധാനങ്ങളെല്ലാമുണ്ട്. വിആര്‍ 9 ബാലസ്റ്റിക്ക് പ്രൊട്ടക്ഷന്‍ പ്രകാരം നിര്‍മിച്ച വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ പൂര്‍ണ്ണ സുരക്ഷിതരായിരിക്കും എന്നാണ് കമ്പനി പറയുന്നത്. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാന്‍ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയേയും തടയും. ഇന്‍ ബില്‍റ്റ് ഫയര്‍സെക്യൂരിറ്റിയുണ്ട് കാറില്‍. വാഹനത്തിനുള്ളില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാര്‍ക്കു ശുദ്ധവായു നല്‍കാന്‍ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്.

കാഴ്ചയില്‍ നിന്ന് എസ് 600 പുള്‍മാന്‍ ലിമോയില്‍ നിന്ന് വലിയ വ്യത്യാസം തോന്നാത്ത എക്ട്രീരിയറാണ്. എന്നാല്‍ സാധാരണ കാറിനെക്കാള്‍ ഇരട്ടിയില്‍ അധികം ഭാരക്കൂടുതലുണ്ട് ഗാര്‍ഡിന്. ഏകദേശം 5.6 ടണ്ണാണ് പുള്‍മാന്‍ ഗാര്‍ഡിന്റെ ഭാരം. 6.50 മീറ്റര്‍ നീളവുമുണ്ട് ഈ ലിമോയ്ക്ക്. ഡ്രൈവര്‍ ക്യാബിനും പാസഞ്ചര്‍ ക്യാബിനും തമ്മില്‍ സൗണ്ട് പ്രൂഫ് സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു.
 
Other News in this category

 
 




 
Close Window