Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
അത് സുന്ദരിയല്ല; സുന്ദരിയെ പോലെ വേഷം കെട്ടിയ പുരുഷന്‍
reporter
സൗന്ദര്യമത്സരത്തില്‍ നാലായിരം യുവതികളെ പരാജയപ്പെടുത്തിയ സുന്ദരി അവസാനം സുന്ദരാനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മത്സരാര്‍ത്ഥിയുടെ ആള്‍മാറാട്ടം പുറത്തുവന്നതോടെ വിധികര്‍ത്താക്കളും സംഘാടകരും മറ്റുയുവതികളും ഞെട്ടലിലാണ്. കസാഖിസ്ഥാന്‍ സൗന്ദര്യമത്സരത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കള്ളക്കളി നടന്നത്.


ഇലെ ദ്യാഗിലേവ് എന്ന 22 കാരനാണ് സ്ത്രീയാണെന്ന വ്യാജേന മത്സരത്തില്‍ പങ്കെടുത്തത്. അലിന അലിഏവ എന്ന പേരിലാണ് ഇലെ മത്സരത്തില്‍ പങ്കെടുത്തതും 4000 സുന്ദരികളെ തോല്‍പ്പിച്ച് അവസാനറൗണ്ടില്‍ ഇടംപിടിച്ചതും.



സൗന്ദര്യസങ്കല്‍പ്പങ്ങളെക്കുറിച്ച് കൂട്ടുകാരോട് നടത്തിയ തര്‍ക്കത്തിനൊടുവിലാണ് ഈ കള്ളക്കളി നടത്താന്‍ തീരുമാനിച്ചതെന്ന് ഇലെ പറയുന്നു. മനുഷ്യന്റെ സ്വാഭാവിക സൗന്ദര്യത്തില്‍ വിശ്വസിക്കുന്ന യുവാവ് ഇലെ ട്രെന്‍ഡെന്ന പേരില്‍ പെണ്‍കുട്ടികള്‍ ഒരേ രീതിയില്‍ മേക്കപ്പിടുന്നതിനെയും മറ്റും കളിയാക്കാറുണ്ടായിരുന്നു.

മത്സരത്തിന്റെ അവസാനറൗണ്ടായപ്പോള്‍ താന്‍ മറ്റു മത്സരാര്‍ത്ഥികളെ ഏറെ പിന്നിലാക്കിയെന്ന തോന്നലാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് പറയുന്നു. എന്നാല്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സംഘാടകര്‍ കുരുക്കിലായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം റഷ്യയില്‍ സമാനസംഭവമുണ്ടായിട്ടുണ്ട്. മിസ് അവക്കാഡോ എന്ന കള്ളപ്പേരിലെത്തി അന്‍ഡ്രി നഗോര്‍ണി എന്ന ഇരുപതുകാരന്‍ അന്ന് സൗന്ദര്യമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സംഘാടകര്‍ മത്സരഫലം തിരുത്തുകയായിരുന്നു.
 
Other News in this category

 
 




 
Close Window