Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
reporter
ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലേയ്ക്ക് മേല്‍വസ്ത്രമില്ലാതെ ഇടിച്ചുകയറി നിരവധി യുവതികള്‍ . വെള്ളിയാഴ്ച ലണ്ടനിലെ സ്റ്റോര്‍ സ്റ്റുഡിയോക്ക് പുറത്തായിരുന്നു പ്രതിഷേധം. വേദിയിലേക്ക് കുതിച്ചെത്തിയ ഒരു കൂട്ടം യുവതികളെ കണ്ട് ആളുകള്‍ അന്തംവിട്ടു. മൃഗങ്ങളുടെ ശരീരഭാഗം ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ മനുഷ്യര്‍ ധരിക്കുന്നതിനെതിരായുള്ള പ്രതിഷേധമായിരുന്നു വേഗന്‍ പ്രതിഷേധക്കാരായ യുവതികള്‍ ഫ്‌ളാഷ് മോബ് പോലെ സംഘടിപ്പിച്ചത്.

പേറ്റ (പിഇടിഎ) എന്ന സംഘടനക്ക് വേണ്ടിയാണ് ഇവര്‍ അര്‍ധനഗ്നരായി വേദിയിലെത്തിയത്. നിങ്ങള്‍ സ്വന്തം തൊലി ധരിക്കുക എന്ന മുദ്രാവാക്യം ശരീരത്ത് പെയിന്റ് കൊണ്ട് എഴുതി വെയ്ക്കുകയും ചെയ്തിരുന്നു. മൃഗങ്ങളുടെ തൊലി, രോമം, മറ്റ് ശരീരഭാഗങ്ങള്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിക്കാനായിരുന്നു ഇവര്‍ ഈ പ്രതിഷേധത്തിലൂടെ ആഹ്വാനം ചെയ്തിരുന്നത്. വസ്ത്രത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ശരിയായ നടപടിയല്ലെന്നാണ് സംഘടനയുടെ ഡയറക്ടര്‍ എലിസ അല്ലെന്‍ പ്രതികരിച്ചത്. നൂതനവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ വേഗന്‍ തുണിത്തരങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടും മൃഗങ്ങളെ ഉപയോഗിച്ചുള്ള തുണിത്തരങ്ങള്‍ ധരിക്കുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണവുമില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യരുടെ പ്രവര്‍ത്തിയെ പേടിച്ച് മിക്ക മൃഗങ്ങളും മാളങ്ങളിലും ഗുഹകളിലും ജീവിക്കുകയാണെന്നും സംഘടന അഭിപ്രായപ്പെടുന്നു.
 
Other News in this category

 
 




 
Close Window