Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഫാഷന്‍
  Add your Comment comment
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ പുതുയുഗം പിറക്കുന്നു: അവതരണം തകര്‍ക്കുന്നു
reporter
പതിനാലാമത് ഓട്ടോ എക്‌സ്‌പോയ്ക്ക് ഡല്‍ഹിയില്‍ തിരശ്ശീല. ഇലക്ട്രിക് കാറുകള്‍ വാഹനപ്രേമികള്‍ കിടുങ്ങി. പുതു മോഡലുകളെ വളരെ ഇരുകൈയ്യും നീട്ടിയാണ് വാഹനപ്രേമികള്‍ സ്വീകരിച്ചത്. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ചില ഇലക്ട്രിക് കാറുകള്‍ - ടാറ്റ ടിയാഗൊ, ടിഗോര്‍ ഇവികള്‍, മഹീന്ദ്ര ഇകെയുവി 100, ഹ്യുണ്ടായ് കോന ഇവി, ഹ്യുണ്ടായ് കോന ഇവി, ഹ്യുണ്ടായ് അയോണിക്ക് ഇവി.
ഹ്യുണ്ടായ് അയോണിക്ക് ഇവി: കോനയെ കൂടാതുള്ള മറ്റൊരു ഹ്യുണ്ടായി ഇലക്ട്രിക് വേര്‍ഷനാണ് അയോണിക് ഇവി. 120 ബിഎച്ച്പി കരുത്തും 295 എന്‍എം ടോര്‍ക്കു ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറിലാണ് ഹ്യുണ്ടായി അയോണിക്ക് ഇവിയുടെ ഒരുക്കം.

ടാറ്റ ടിയാഗൊ, ടിഗോര്‍ ഇവി: ഓട്ടോ എക്‌സ്‌പോയില്‍ നിരവധി മോഡലുകളാണ് ടാറ്റയുടേതായി അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകളാണ് ടാറ്റ നിരയില്‍ ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സാധാരണ ടിയാഗൊ, ടിഗോര്‍ പതിപ്പുകള്‍ക്ക് സമാനമാണ് പുതിയ ഇലക്ട്രിക് പതിപ്പുകളും. അതേസമയം പുതിയ ഡിസൈന്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗിയര്‍ സ്റ്റിക്കിന് പകരം ചെറിയ കൈപ്പിടിയാണ് അകത്തളത്തിലുള്ളത്.



മഹീന്ദ്ര ഇകെയുവി 100: രാജ്യം ഇലക്ട്രിക വാഹനങ്ങളിലേക്ക് കടക്കാന്‍ ശ്രമം നടക്കുന്നതിനിടെ അതിന് ഞങ്ങള്‍ ശക്താരാണെന്ന് കാലേക്കൂട്ടി തെളിയിച്ചിരിക്കുകയാണ് മഹീന്ദ്ര. പുതിയ ഇകെയുവി 100 മോഡലാണ് ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര കാഴ്ചവെച്ച ഇലക്ട്രിക് കാര്‍. മറ്റ് ഇലക്ട്രിക കാറുകള്‍ക്കിടയില്‍ താരത്തിളക്കം നേടാന്‍ ഈ അവതാരത്തിനായി. കെയുവി 100 ന്റെ ഇലക്ട്രിക് പതിപ്പാണ് ഇകെയുവി 100.

ഹ്യുണ്ടായ് കോന ഇവി: വളരെ ആകാംഷയോടെ വിപണി കാത്തിരുന്ന മോഡലായിരുന്നു ഹ്യുണ്ടായി കോന എസ്യുവി. എന്നാല്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ കോനയെ രംഗത്തെത്തിച്ചത് ഇലക്ട്രിക് പതിപ്പിലായിരുന്നു. അഗ്രസീവ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, മൂര്‍ച്ചയേറിയ ക്യാരക്ടര്‍ ലൈനുകള്‍ എന്നിവയാണ് ഇതില്‍ എടുത്തുപറയേണ്ടവ. ഫ്‌ളോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ എന്നിവ അകത്തളത്തെ പ്രധാന ഫീച്ചറുകളാണ്. ഒറ്റച്ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ദൂരം ഓടാന്‍ എസ്യുവിക്ക് സാധിക്കുമെന്നാണ് ഹ്യുണ്ടായിയുടെ വാദം.
 
Other News in this category

 
 




 
Close Window