Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
രാജസ്ഥാനിലെ സ്‌കൂളുകളിലും കോളെജിലും പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പും ധരിക്കുന്നതിനു വിലക്ക്
reporter
രാജസ്ഥാനില്‍ വിദ്യാര്‍ഥികള്‍ സാല്‍വാര്‍ കമ്മീസോ സാരിയോ മാത്രമേ ധരിക്കാവുള്ളുയെന്ന് വിദ്യാഭ്യാസ വിഭാഗത്തിന്റെ നിര്‍ദേശം. അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പും ധരിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നത്.
ദുപ്പട്ടയോടുകൂടിയ സാല്‍വാര്‍ കമ്മീസോ സാരിയോ മാത്രമേ ധരിക്കാവൂ.

ആണ്‍കുട്ടികള്‍ ഔദ്യോഗിക വസ്ത്രമായ ഷര്‍ട്ട്, പാന്റ്, ഷൂ, സോക്‌സ്, ബെല്‍റ്റ് എന്നിവ ധരിക്കണം. തണുപ്പുകാലത്ത് ജേഴ്‌സിയും ധരിക്കാമെന്നാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള എല്ലാ കോളജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ യൂണിഫോമിന്റെ നിറമെന്തെന്ന് നിര്‍ദേശം മാര്‍ച്ച് 12നകം സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോളജ് പ്രിന്‍സിപ്പള്‍മാര്‍ യൂണിഫോമിന്റെ നിറമെന്തെന്ന കാര്യം ഉടന്‍ വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്വപ്പെടുന്നു.

സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള കോളജുകള്‍ക്ക് കോളജ് എജുക്കേഷന്‍ കമ്മീഷണറേറ്റ് നല്‍കിയ കത്തിലാണ് നിര്‍ദേശം. വിദ്യാര്‍ഥികളുടെ യൂണിഫോമിന്റെ നിറമെന്താണെന്ന നിര്‍ദേശം മാര്‍ച്ച 12 ന് കോളജ് പ്രിന്‍സിപ്പല്‍മാര്‍ സമര്‍പ്പിക്കണമെന്നും നിഷ്‌കര്‍ഷിത വേഷമുള്ള സ്ഥാപനങ്ങളില്‍ യൂണിഫോം ഏതാണെന്ന് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അധ്യാപകര്‍ക്കും വസ്ത്രധാരണത്തില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍ പുതിയ നീക്കത്തെ വിദ്യാര്‍ഥികളും അധ്യാകരും സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തു. വിദ്യാഭ്യാസത്തെ ബി.ജെ.പി കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
 
Other News in this category

 
 




 
Close Window