Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ബാംഗ്ലൂര്‍ - നോര്‍ത്ത് കൊറിയ ടാക്‌സി കാര്‍: വാടക 1.4 ലക്ഷം രൂപ
reporter
ബെംഗളൂരു സ്വദേശിയായ പ്രശാന്ത് സാഹി എന്ന ഇരുപത്തൊന്നുകാരനാണ് ഒലയിലൂടെ ഉത്തരകൊറിയയിലേക്ക് ഒരു ട്രിപ്പ് ഓര്‍ഡര്‍ ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ 1.4 ലക്ഷം രൂപയ്ക്ക് യാത്രയും കാറും തയ്യാറാണെന്ന് ഒല അറിയിച്ചു. എന്നാല്‍ വിഷയം ശ്രദ്ധയില്‍പെട്ടയുടനെ തന്നെ സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് ഒല അധികൃതര്‍ തടിതപ്പി.

ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള റോഡ് ഗതാഗതമാര്‍ഗ്ഗം ഒലയിലൂടെ തിരയുകയായിരുന്നു പ്രശാന്ത് സാഹി. അപ്പോഴാണ് കാബ് ബുക്ക് ചെയ്യാനുള്ള മാര്‍ഗം ഒല തന്നെ കാണിച്ചുകൊടുത്തത്. തുടര്‍ന്നാണ് ഈ യാത്ര പ്രശാന്ത് ബുക്ക് ചെയ്യുന്നത്.

13840 കിലോമീറ്റര്‍ ദൂരം അഞ്ച് ദിവസം കൊണ്ട് താണ്ടുമെന്നാണ് ഒല ബുക്ക് ചെയ്തപ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞുവന്നതെന്നും, യാത്രയ്ക്ക് ഏതാണ്ട് 1,49088 രൂപയാവുമെന്ന് ആപ്ലിക്കേഷന്‍ മറുപടി നല്‍കിയതായും പ്രശാന്ത് പറയുന്നു.

മാത്രമല്ല, യാത്ര ആരംഭിക്കുവാനായി ഡ്രൈവറെ പറഞ്ഞയിച്ചിട്ടുണ്ടെന്നും, സില്‍വര്‍ എറ്റിയോസ് വാഹനമാണ് വരുന്നതെന്ന് സന്ദേശം വന്നതായും ഈ ചെറുപ്പക്കാരന്‍ പറയുന്നു.

ഒലയുടെ വിചിത്രമായ സന്ദേശങ്ങള്‍ വന്നപ്പോള്‍ തന്നെ ബുക്കിംഗ് നടത്തിയതിന്റെ ദൃശ്യങ്ങള്‍ കൂട്ടുകാരുമായി പ്രശാന്ത് പങ്കുവച്ചിരുന്നു. തുടര്‍ന്ന് രോഹിത് മേത്ത എന്ന വ്യക്തിയാണ് ഇക്കാര്യം ഒലയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഉടന്‍തന്നെ ഒല വിശദീകരണവുമായി രംഗത്തെത്തി. ഒരു സാങ്കേതിക പിഴവ് മൂലമാണ് ബുക്കിംഗ് നടന്നതെന്നാണ് ഒലയുടെ വാദം.
 
Other News in this category

 
 




 
Close Window