Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
പാട്ടുപാടി അമേരിക്കക്കാരുടെ ഹൃദയം കീഴടക്കി ഇന്ത്യയുടെ അഭിമാനമായി അലീസ രഘു
Reporter
പാട്ടിലൂടെ അമേരിക്കന്‍ ജനതയുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നീലക്കണ്ണുള്ള ഇന്ത്യന്‍ പെണ്‍കുട്ടി. അമേരിക്കന്‍ ഐഡല്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ പുതിയ പതിപ്പിലെ പ്രകടനം ഇന്ത്യന്‍ വംശജയായ അലീസ്സാ രഘുവിന് അമേരിക്കയില്‍ വന്‍ സ്വീകാര്യതയാണ് നേടിക്കൊടുത്തു കൊണ്ടിരിക്കുന്നത്.



പ്രശസ്ത സംഗീതജ്ഞരായ കാറ്റി പെറി, ലൂക്ക് ബ്രയാന്‍, ലയണല്‍ റിച്ചി എന്നിവരാണ് ഷോയുടെ വിധികര്‍ത്താക്കള്‍. അലീസ്സയുടെ ഓരോ റൗണ്ടിലെയും പ്രകടനങ്ങള്‍ അമ്പരപ്പോടെയാണ് വിധികര്‍ത്താക്കളും ആസ്വാദകരും കണ്ടത്. അമേരിക്കന്‍ ഐഡലിന്റെ അവസാന റൗണ്ടിലെത്തിയ 24 മത്സരാര്‍ഥികളില്‍ ഒരാളാണ് അലീസ്സാ. റിഹാനയുടെ 'സ്റ്റേ' എന്ന ഗാനമാണ് അലീസ്സയുടെ് വേദിയില്‍ ഒടുവില്‍ ആലപിച്ചത്.
ഈ പ്രകടനത്തെ വിസ്മയമെന്നാണ് വിധികര്‍ത്താക്കള്‍ വിശേഷിപ്പിച്ചത്.



ലോക പ്രശസ്ത ഷോയുടെ അവസാനഘട്ടത്തിലെത്തിയതോടെ അലീസ്സയ്ക്ക് ആരാധകരേറിയിരിക്കുകയാണ്. ഇന്ത്യക്കാരനായ ഹന്‍സ്രാജ് ഡെന്നിസ് രഘുനാഥനാണ് അലീസ്സയുടെ പിതാവ്. യു.എസ് എയര്‍ഫോഴ്‌സില്‍ ജോലിക്കാരനായിരുന്ന ഇദ്ദേഹം വേള്‍ഡ് ഓട്ടമോട്ടീവ് സെര്‍വീസസ് എന്ന കമ്പനിയുടെ ഉടമസ്ഥനാണ്. അലീസ്സയ്ക്കു രണ്ടു വയസ്സുള്ളപ്പോള്‍ രഘുനാഥനും ഭാര്യയും വേര്‍പിരിഞ്ഞു. പിന്നീടങ്ങോട്ട് അച്ഛനായിരുന്നു അലീസ്സയുടെ എല്ലാം. അച്ഛനാണ് തന്റെ സംഗീതവാസനയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്നും അച്ഛന് അഭിമാനമാകാനാണ് താന്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്നതെന്നും അലീസ്സ പറയുന്നു.
 
Other News in this category

 
 




 
Close Window