Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
Flip kart വെറും ഫാഷന്‍ അല്ല, ബുദ്ധിയുണ്ടെങ്കില്‍ 135 കോടി വരെ സമ്പാദിക്കാം
Reporter
കേവലം രണ്ടു മുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തുടങി ഇന്ത്യയിലെ ഒന്നാമത്തെ ഓണ്‍ലൈന്‍ വിപണന സൈറ്റായി മാറിയ ഫ്‌ളിപ്കാര്‍ട്ടിന്റെ ശൈശവദശയില്‍ നിക്ഷേപം നടത്താന്‍ ധൈര്യം കാണിച്ച അതിന്റെ ആദ്യകാല നിക്ഷേപകന് ലഭിക്കാന്‍ പോകുന്നത് 135 കോടി രൂപ. ഫ്‌ളിപ്കാര്‍ട്ടില്‍ 2009-ല്‍ പത്ത് ലക്ഷം രൂപ നിക്ഷേപിച്ച ആശിഷ് ഗുപ്തയ്ക്ക് വെറും ഒന്‍പത് വര്‍ഷം കൊണ്ടാണ് ഇത്രയും ഭീമമായ തുക ലഭിക്കുന്നത്. ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് 1600 കോടി ഡോളര്‍ (1.08 ലക്ഷം കോടി രൂപ) ഫ്‌ളിപ്കാര്‍ട്ടിന്റെ 77% ഓഹരി സ്വന്തമാക്കിയതോടെയാണ് ആശിഷ് ഗുപ്തയ്ക്ക് ലോട്ടറിയടിച്ചത്.
നിസാരക്കാരനല്ല ആശിഷ് ഗുപ്ത. ‘സ്റ്റാര്‍ട്ട് അപ്’ എന്ന വാക്ക് ഇന്ത്യക്കാര്‍ കേട്ടിട്ട് പോലും ഇല്ലാത്ത സമയത്ത് 1990-ല്‍ സ്റ്റാര്‍ട്ട് അപുമായി വന്നയാളാണ് ഗുപ്ത. ഉത്പന്നങളുടെ വില താരതമ്യം ചെയ്യുന്ന ‘ജംഗ്‌ളി’ എന്ന വെബ്‌സൈറ്റുമായിട്ടായിരുന്നു തുടക്കം. 1998-ല്‍ അദ്ദേഹം ഈ സംരഭം ആഗോള ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന് 24 കോടി ഡോളറിന് വിറ്റു. ബെംഗളൂരുവില്‍ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും തങളുടെ പുതിയ സ്റ്റാര്‍ട്ട് അപ്പായ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂലധനത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോഴാണ് ആശിഷ് ഗുപ്ത രണ്ടും കല്‍പ്പിച്ച് 10 ലക്ഷം രൂപ വെച്ച് നീട്ടുന്നത്.
പിന്നീട് കണ്ടത് ചരിത്രം. ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായി മാറി. 2009-ലെ താന്‍ നിക്ഷേപിച്ച പത്ത് ലക്ഷം 1,34,900 ശതമാനം വളര്‍ന്ന് 135 കോടിയായി തന്റെ കയ്യിലേക്കെത്തുന്നു. മറ്റ് പല സ്റ്റാര്‍ട്ട് അപ്പുകളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. അതില്‍ മേക്ക് മൈ ട്രിപ്പ്, മൂസിഗ്മ തുടങിയ കമ്പനികള്‍ മികച്ച റിട്ടേണ്‍ അദ്ദേഹത്തിന് നല്‍കി.
 
Other News in this category

 
 




 
Close Window