Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ഡിഗ്രി കഴിഞ്ഞ് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്ത് ലോകത്തിന്റെ ശ്രദ്ധ നേടിയ യുവതി - കേന്ദ്ര സ്‌കോട്ട്
Reporter
കേന്ദ്ര സ്‌കോട്ട് - യു.എസ്സിലെ ഏറ്റവും പ്രശസ്തയായ ഫാഷന്‍ ഡിസൈനറും ഡിസൈനിംഗ് രംഗത്തെ പ്രമുഖരായ കേന്ദ്ര സ്‌കോട്ട് ഡിസൈനേഴ്‌സ് ചെയര്‍മാനും സിഇഒയുമാണ് കേന്ദ്ര. യുഎസ്സിന്റെ വൈകാരികതയായി തങ്ങള്‍ മാറിയെന്നാണ് സ്‌കോട്ടിന്റെ അവകാശവാദം. 2002 ല്‍ സംരംഭം തുടങ്ങുമ്പോള്‍ 500 ഡോളര്‍ മാത്രം കൈയില്‍ സമ്പാദ്യമയുണ്ടായിരുന്ന സ്‌കോട്ട് ഇന്ന് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ ടേണ്‍ ഓവറുളള കമ്പനിയുടെ ചെയര്‍മാനും സിഇഒയുമാണ്. ഫോബ്‌സ് മാഗസിന്‍ 2017 ല്‍ യുഎസ്സില്‍ നിന്നുളള ഏറ്റവും സമ്പന്നയായ വനിതാ സംരംഭകയായി സ്‌കോട്ടിനെയാണ് തെരഞ്ഞടുത്തത്.


18 ാം വയസ്സില്‍ സര്‍വ്വകലാശാല പഠനം പകുതിക്ക് വച്ച് നിര്‍ത്തിയ സ്‌കോട്ട് പിന്നീട് കുടുംബിനിയായി. ആദ്യ കുട്ടിയുടെ ജനനത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നതിനിടയില്‍ റെസ്റ്റ് റൂമില്‍ വച്ച് ചില ആഭരണങ്ങളില്‍ ഡിസൈന്‍ വര്‍ക്കുകളെക്കെ ചെയ്തു തുടങ്ങി. കുഞ്ഞ് ജനിച്ചിതോടെ അവ വിറ്റഴിക്കണമെന്ന് തോന്നല്‍ സ്‌കോട്ടിനെ ആവേശം കൊള്ളിച്ചു. അന്ന് സ്‌കോട്ടിന് പ്രായം 28 വയസ്സ്. കയ്യിലാകെയുണ്ടായിരുന്ന 500 ഡോളര്‍ സമ്പാദ്യം ചെലവഴിച്ച് നിര്‍മ്മിച്ചവയായിരുന്നു ആഭരണങ്ങള്‍. യു.എസിലെ ടെക്‌സാസിന്റെ തലസ്ഥാനമായ ആസ്റ്റിനിലെ വീടുകളില്‍ കയറിയിറങ്ങിയ സ്‌കോട്ടിന്റെ ആഭരണങ്ങള്‍ ആദ്യ ദിനം തന്നെ വിറ്റുതീര്‍ന്നു.

ഞാന്‍ എന്റെ ആദ്യ കളക്ഷന്‍ (ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍) ഒരു തേയിലപ്പെട്ടിയിലെടുത്ത് എന്റെ പിഞ്ചുകുഞ്ഞിനെയും ഒപ്പം ചേര്‍ത്ത് വില്‍ക്കാനിറങ്ങി. എനിടുന്നാണ് അതിനുളള ധൈര്യം ലഭിച്ചതെന്ന് ഇന്നും അറിയില്ല തന്റെ ആദ്യ ഡിസൈന്‍ഡ് കളക്ഷന്റെ വില്‍പ്പനയെക്കുറിച്ച് 44 കാരിയായ സ്‌കോട്ട് രസകരമായി ഓര്‍ക്കുന്നത് ഇപ്രകാരമാണ്.

2010 ല്‍ കേന്ദ്ര സ്‌കോട്ട് തന്റെ ആദ്യ റീട്ടെയ്ല്‍ സ്‌റ്റോര്‍ തുടങ്ങി ആസ്റ്റിനില്‍ തന്നെയായിരുന്നു തുടക്കം. അഞ്ച് തൊഴിലാളികളെ വെച്ചായിരുന്നു തുടക്കം. പിന്നീട് കേന്ദ്ര സ്‌കോട്ട് ഡിസൈനേഴ്‌സിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് കമ്പനിക്ക് 2,000 ജീവനക്കാരുണ്ട്. അതില്‍ 96 ശതമാനം ജീവനക്കാരും സ്ത്രീകള്‍. കമ്പനിക്ക് ഇന്ന് യുഎസ്സില്‍ 80 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുണ്ട്. ഓണ്‍ലൈനായി ലോകത്തെവിടേക്കും വിതരണവുമുണ്ട്. ലണ്ടനിലെ സെഫ്രിഡ്ജസ്സില്‍ വിദേശ ശാഖയുമുണ്ട്. കേന്ദ്ര സ്‌കോട്ട് ഡിസൈനേഴ്‌സിനെ ഒറ്റക്കൊമ്പന്‍ കുതിരയായ യുണിക്കോണിനേടാണ് യുഎസ് അക്‌സസറീസ് കൗണ്‍സില്‍ ഉപമിക്കുന്നത്. സ്‌കോട്ടിന്റെ ആഭരണങ്ങള്‍ അത്രമാത്രം വ്യത്യസ്തതയുളളതാണ്. ഒരാളുടെ കൈയിലുളളവ മറ്റൊരാളുടെ കൈയില്‍ ഉണ്ടാവില്ലയെന്ന് സാരം. വ്യക്തികളുടെ താല്‍പ്പര്യങ്ങളറിഞ്ഞ് അവര്‍ക്കായി മാത്രം ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനാലാണ് ഇത് സാധ്യമാവുന്നത്.
 
Other News in this category

 
 




 
Close Window