Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മോഷണത്തിനു ശേഷം അടുക്കളയില്‍ കയറി കഞ്ഞി വച്ചു കുടിക്കുന്ന കള്ളന്‍ ഒടുവില്‍ പിടിയിലായി
Reporter
മോഷ്ടിക്കാന്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ ഭക്ഷണമുണ്ടാക്കി കഴിക്കുകയും പൊതിഞ്ഞെടുത്ത് കൊണ്ടുപോവകയും ചെയ്യുന്ന 'വെറൈറ്റി കള്ളന്‍' പൊലീസ് പിടിയിലായി. വെള്ളമുണ്ട കായങ്കലില്‍ സുധീഷ് (29) ആണ് പിടിയിലായത്. മോഷ്ടിക്കാന്‍ കയറിയ സ്ഥലങ്ങളിലുള്ള സിസിടിവി ക്യാമറയില്‍ കുടുങ്ങിയതാണ് ഇയാളെ പൊലീസിന് പിടികൂടാന്‍ സഹായിച്ചത്.

മാനന്തവാടിയിലെ ഒരു ഹോട്ടലില്‍ കയറി പൊറോട്ടോയും മീന്‍കറിയും പൊതിഞ്ഞെടുത്ത് പണം മോഷ്ടിച്ച് പോകുന്ന സുധീഷിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ആളറിയാതിരിക്കാന്‍ മീശവടിച്ച് നടന്നിരുന്ന സുധീഷ് പിന്നീട് പൊലീസുദ്യോഗസ്ഥന്റെ വീട്ടിലും മോഷ്ടിക്കാന്‍ കയറിയിരുന്നു. ഇവിടെ മുട്ട പുഴുങ്ങി തിന്നുകയും ചെയ്തിരുന്നു. വയനാട്ടിലെ മാനന്തവാടിക്ക് സമീപ പ്രദേശങ്ങളിലും നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം പത്തിന് വെള്ളമുണ്ടയിലെ സ്ത്രീകള്‍ നടത്തുന്ന മെസില്‍ കയറി കഞ്ഞി വെച്ച് കുടിച്ച് കുളിച്ച് പണവുമായി ഇയാള്‍ കടന്നു കളഞ്ഞിരുന്നു. മോഷ്ടിക്കാന്‍ എത്തി അടുക്കളയില്‍ കയറി ആദ്യം അരി അടുപ്പത്ത് വെച്ചശേഷം മെസിലെ തോര്‍ത്തെടുത്ത് സോപ്പുമായി കുളിക്കാന്‍ പോവുകയും കുളി കഴിഞ്ഞ് അടുപ്പത്ത് വെച്ച അരി കഞ്ഞിയായി കുടിക്കുകയും ചെയ്തശേഷം ഇവിടെയുണ്ടായിരുന്ന സംഭാവന പെട്ടിയിലെ 5,000 രൂപയെടുത്ത് കടന്നുകളയുകയായിരുന്നു.
 
Other News in this category

 
 




 
Close Window