|
എന്‍ഫീല്‍ഡ് വാങ്ങി മെയിന്റനന്‍സിനുമൊക്കെയുള്ള പണം കൊണ്ട് ഹാര്‍ലി സ്വന്തമാക്കാനുള്ള അവസരം വരുന്നു. പുതിയതല്ല കേട്ടോ. സെക്കന്‍ഡ് ഹാന്‍ഡ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ യൂസഡ് ബൈക്ക് സെഗ് മെന്റ് വിപണിയിലേക്കും പ്രവേശിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഈ വിപണിയുടെ വളര്‍ച്ചകണ്ടാണ് ഹാര്‍ലി ചുവട് വെക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകള്‍ വഴി കമ്പനി സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ വില്‍പ്പന നടത്തിയിരുന്നു.
പുതിയ വാങ്ങുമ്പോള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ നല്‍കുന്ന ഒരു വര്‍ഷ വാറന്റി സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ക്കും നല്‍കുമെന്നാണ് കമ്പനി പറയുന്നത്. എക്‌സ്‌ഷോറൂമില്‍ അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെയുള്ള 17 മോഡലുകളാണ് പ്രാരംഭഘട്ടത്തില്‍ കമ്പനി വില്‍പ്പന നടത്തുന്നത്. അതേസമയം, പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ് മെന്റില്‍ ഹാര്‍ലിയുടെ എതിരാളികളായ ട്രയംഫ്, ഡ്യുകാറ്റി എന്നിവയും ഈ സെഗ് മെ ന്റില്‍ ഒരു കൈനോക്കാന്‍ തയാറെടുക്കുന്നുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹാര്‍ലിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 1291 യൂണിറ്റ് വില്‍പ്പന നടത്തിയെങ്കിലും 11 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. |