Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഇന്ത്യയിലെ ഫോണ്‍ പ്രേമികളുടെ ഫാഷന്‍ വിപണിയില്‍ 'മധുരം' നഷ്ടപ്പെട്ട് ആപ്പിള്‍ ഐഫോണ്‍
Reporter
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഐഫോണിന് അടിതെറ്റുന്നു. കഴിഞ്ഞ വര്‍ഷം 30 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍പ്പന നടത്തിയ കമ്പനിക്ക് ഇക്കുറി കഷ്ടിച്ച് രണ്ട് മില്ല്യണ്‍ ഫോണകളാണ് ഉപഭോക്താക്കളിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളതെന്നാണ് പുതിയ വിവരം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഐഫോണ്‍ വില്‍പ്പന ഇന്ത്യയില്‍ ഇടിയുന്നത്.

അതേസമയം, ഈ വില്‍പ്പന നടന്ന മോഡലുകളില്‍ തന്നെ പുതിയവയ്ക്ക് ഇടം നേടാന്‍ സാധിച്ചിട്ടില്ല. വില്‍പ്പന നടന്ന പകുതിയലധികം മോഡലുകളും വിലകുറഞ്ഞ പഴയ മോഡലുകളാണെന്ന് ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍പോയിന്റ് ഗവേഷണ സ്ഥാപനം വ്യക്തമാക്കുന്നു.

വിലക്കൂടുതലാണ് ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന് അടിതെറ്റുന്നതിന്റെ മുഖ്യകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശരാശരി 1.44 ലക്ഷം വാര്‍ഷിക വരുമാനമുള്ളവരുടെ നാടായ ഇന്ത്യയില്‍ 76,000 മുതല്‍ ഒരു ലക്ഷം രൂപയ്ക്ക് ഒക്കെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവരുണ്ടാകുമോ എന്നാണ് അടിസ്ഥാന ചോദ്യം. അതേസമയം, ഐഫോണ്‍ നല്‍കുന്നതിനേക്കാളോ അല്ലെങ്കില്‍ അതിനൊപ്പമോ ഫീച്ചറുകളും മറ്റും നല്‍കുന്ന ചൈനീസ് കമ്പനി ഫോണുകള്‍ക്ക് ഐഫോണിന്റെ പകുതി വില പോലുമില്ലെന്നതാണ് മറ്റൊരു കാര്യം.

പ്രീമിയം സെഗ്മെന്റില്‍ മാത്രം വില്‍പ്പനയുള്ള ഐഫോണിന് വണ്‍പ്ലസ് വണ്‍, സാംസങ് എന്നിവയാണ് വലിയ വെല്ലുവിളി ഇന്ത്യന്‍ വിപണിയിലുയര്‍ത്തുന്നത്. വികസ്വര വിപണി എന്ന നിലയില്‍ ഈ കമ്പനികള്‍ വമ്പന്‍ നിക്ഷേപങ്ങളാണ് ഇന്ത്യയില്‍ നടത്തുന്നതും.

സ്റ്റോറേജ്, ക്യാമറ, ആപ്പുകളുടെ ലഭ്യത തുടങ്ങിയവ പരിഗണിക്കുമ്പോള്‍ വണ്‍പ്ലസ് വണ്‍ മോഡലുകള്‍ക്കാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രാധാന്യം നല്‍കുന്നത്.
 
Other News in this category

 
 




 
Close Window