Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
"കന്യകാത്വം പെണ്‍കുട്ടികള്‍ നിധി പോലെ കാത്തുസൂക്ഷിക്കേണ്ടേതോ, ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ടതോ അല്ലെന്ന്"
Reporter
'മീ ടൂ'മൂവ്‌മെന്റ്, ലൈംഗികത എന്നിവയെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി കല്‍ക്കി കേക്ക്‌ലാന്‍. 'നോ' എന്ന് ഒരു സ്ത്രീ പറയുന്നത് സംസാരം തുടങ്ങാനുള്ള ഉപാധിയായി കാണരുത്. കാരണം, അതൊരു പൂര്‍ണ പ്രസ്താവനയാണ് കല്‍ക്കി പറയുന്നു. ഒരു മാധ്യമത്തിനുവേണ്ടി എഴുതിയ ലേഖനത്തിലാണ് കല്‍ക്കി തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്നു പറഞ്ഞത്.

ലൈംഗികതയെ വിശുദ്ധിയുള്ളതോ, അശുദ്ധിയുള്ളതോ ആയി കാണുന്നത് ആദ്യം നിര്‍ത്തണം. കന്യകാത്വമെന്നത് പെണ്‍കുട്ടികള്‍ ഒരു നിധി പോലെ കാത്തുസൂക്ഷിക്കേണ്ടേതോ, ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ടതോ ഒന്നുമല്ല. എന്തിനെങ്കിലും അശുദ്ധമായത് എന്ന മേല്‍വിലാസം നല്‍കുമ്പോള്‍ അതിനെ നിങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. എന്തിനെങ്കിലും വിശുദ്ധിയുള്ളത് എന്ന മേല്‍വിലാസം നല്‍കുമ്പോള്‍ അതിനെ നിങ്ങള്‍ പ്രബലമുള്ളതാക്കുമെന്നും കല്‍ക്കി പറയുന്നു.



'നോ എന്നൊരു സ്ത്രീ പറയുന്നത് സംസാരം തുടങ്ങാനുള്ള ഒരു ഉപാധിയല്ല. പക്ഷേ, അതൊരു പൂര്‍ണ പ്രസ്താവനയാണ്. നമുക്ക് ആളുകളെ തരംതാഴ്ത്തി കാണുന്ന ഒരു സംസ്‌കാരമാണുള്ളത്. നോ പറഞ്ഞു കഴിഞ്ഞാലും പുരുഷന്മാര്‍ അവളെ വിടില്ല. പിന്നീട് ചെറുത്ത് നിന്ന് അവള്‍ തളരുമെന്നും, ഒടുവില്‍ അവള്‍ സമ്മതിക്കുമെന്നുമെന്നാണ് ഇവര്‍ കരുതുന്നത്. അങ്ങനെ 'നോ', 'യെസ്' ആകുന്നത് വരെ അവര്‍ ശ്രമം തുടരുന്നു. ഇതിനെ നമ്മള്‍ തിരിച്ചറിയണം' കല്‍ക്കി പറഞ്ഞു.

നോ എന്നാണ് മനസ്സ് പറയുന്നതെങ്കില്‍, നോ എന്ന് തന്നെ പറയാന്‍ നമ്മുടെ പെണ്‍കുട്ടികളെ പഠിപ്പിക്കണം, നോ എന്നതിന്റെ അര്‍ഥം പറ്റില്ല എന്ന് തന്നെയാണ്. അല്ലാതെ മറ്റൊന്നുമല്ലെന്ന് ആണ്‍കുട്ടികളെയും പഠിപ്പിക്കണം. അതുപോലെ തന്നെ പ്രധാനമാണ് വേണം എന്നു തോന്നുകയാണെങ്കില്‍ യേസ് എന്ന് മറുപടി പറയുന്നതെന്നും പെണ്‍കുട്ടികളെ പഠിപ്പിക്കണം. ഇതുകൂടാതെ ലൈംഗികതയെക്കുറിച്ചുള്ള തുറന്ന പറച്ചിലുകളെക്കുറിച്ച് സംസാരിക്കണമെന്നും കല്‍ക്കി കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window