Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ദി സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ് - സംഗീത ലോകത്ത് കന്യാസ്ത്രീകളുടെ രംഗപ്രവേശം
Reporter
പാശ്ചാത്യനടുകളില്‍ കന്യാസ്ത്രീകള്‍ കായിക വിനോദ മേഖലകളില്‍ വലിയ നേട്ടം സ്വന്തമാക്കുകയാണ്. ഒളിമ്പിക്‌സില്‍ കന്യാസ്ത്രീകളടങ്ങുന്ന ടീമുമായി വത്തിക്കാന്‍ ഇറങ്ങുന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ചരിത്രത്തിലെ ആദ്യ ഒളിമ്പിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ ഒരുങ്ങുന്നത്. പരിശീലനം തുടങ്ങിക്കഴിഞ്ഞു. പുരോഹിതരാകും ടീമിനെ നയിക്കുക.


അതിനു പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു സംഘം കന്യാസ്ത്രീമാരുടെ പാട്ടാണ്. പാനമയില്‍ നടക്കുന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്ത്തിയത് ഈ കന്യാസ്ത്രീകളായിരുന്നു. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവര്‍ തങ്ങളുടെ മ്യൂസിക് ബാന്‍ഡിലൂടെ ആസ്വാദകരെ കൈയിലെടുത്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു പെറുവില്‍ നിന്നുള്ള 'ദി സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ്' എന്ന 11 അംഗ കന്യാസ്ത്രീ ബാന്‍ഡ്. 'സിയര്‍വാസ്' എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം 'സെര്‍വന്റ്‌സ്' എന്നാണ്. 'ഈശോയ്ക്കു വേണ്ടി ജോലി ചെയ്യുന്നവര്‍ 'എന്ന ആശയം ഉള്‍ക്കൊണ്ടാണ് തങ്ങളുടെ ബാന്‍ഡിന് ഇവര്‍ ഇത്തരമൊരു പേരിട്ടത്.

2014ല്‍ രൂപീകരിച്ച ഈ ബാന്‍ഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40നും വയസിനിടയിലുള്ളവരാണ്. ചിലി, ജപ്പാന്‍, ഇക്വഡോര്‍, ചൈന, കോസ്റ്ററിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകളും ബാന്‍ഡിലുണ്ട്. സ്പാനിഷ് സംഗീതമാണ് പ്രധാനമായും ഇവര്‍ കൈകാര്യം ചെയ്യുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മെക്‌സിക്കോ, പെറു സന്ദര്‍ശനവേളയിലും സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ് സംഗീതപരിപാടി നടത്തി ശ്രദ്ധനേടിയിരുന്നു. ഇവരുടെ സംഗീതപരിപാടികളുടെ വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.


കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന വത്തിക്കാന്റെ ഒളിമ്പിക്‌സ് ടീമില്‍ 60 പേരാണ് ഉണ്ടാവുക എന്ന് വാര്‍ത്തയുണ്ടായിരുന്നു. 19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രഫസര്‍ വരെ ടീമിലെ അംഗമാണ്.ഒളിമ്പിക്‌സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാനാണ് വത്തിക്കാന്റെ തീരുമാനം.

ഒളിമ്പിക്‌സ് കൂടാതെ യൂറോപ്പില്‍ നടക്കുന്ന മറ്റ് കായീക മത്സരങ്ങള്‍ക്ക് പങ്കെടുക്കാനും വത്തിക്കാന് ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പാരാ ഒളിമ്പിക് കമ്മറ്റിയുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ക്രിക്കറ്റ്, ഫുഡ്‌ബോള്‍, ടീമുകള്‍ വത്തിക്കാനുണ്ട്. കായിക മത്സരങ്ങള്‍ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്നും അതിന്റെ ഭാഗമായാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതെന്നും വത്തിക്കാന്‍ കായിക മന്ത്രാലയം പറഞ്ഞു.

മുമ്പ് റിയാലിറ്റിയില്‍ പങ്കെടുത്തു വിജയിയായ കന്യാസ്ത്രീയും വേദിയില്‍ സിനിമാറ്റിക് ഡാന്‍സ് കളിച്ച വൈദികനുമൊക്കെ വാര്‍ത്തയായിട്ടുണ്ട്. കാലത്തിനൊപ്പം മാറുന്ന ഇവരെ വലിയ കൈയടികളോടെയാണ് ജനം സ്വീകരിക്കുന്നതും.
 
Other News in this category

 
 




 
Close Window