Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ശരീരത്തില്‍ ടാറ്റൂ പതിച്ച് ലിംക റെക്കോര്‍ഡ് നേടിയ പെണ്‍കുട്ടിയാണ് തേജസ്വി
Reporter
മുംബൈ സ്വദേശിനി തേജസ്വി പ്രഭൂല്‍ക്കര്‍ എന്ന 21കാരിക്ക് ടാറ്റൂ എന്നാല്‍ ഭ്രമമാണ്. ചെറിയ ഭ്രമമല്ല, ഇതിത്തിരി വലിയ ഭ്രമമാണ്. ശരീരമാസകലം 103 ടാറ്റൂകളാണ് തേജസ്വി ചെയ്തിരിക്കുന്നത്. ദേഹത്ത് സൂചിമുനകള്‍ കുത്തിയിറങ്ങുന്ന വേദനകളൊന്നും കണക്കാകാതെ ടാറ്റൂ ചെയ്ത തേജസ്വിക്ക് തന്റെ പ്രയത്‌നത്തിന് തക്കതായ ഫലവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ടാറ്റൂ ചെയ്ത സ്ത്രീ എന്ന പദവി സ്വന്തമാക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് തേജസ്വി.

മോഡല്‍, ആര്‍ട്ടിസ്റ്റ്, ടാറ്റൂ ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ തന്റേതായ കഴിവുകള്‍ തെളിയിച്ച് മുന്നേറുന്ന യുവ പ്രതിഭയാണ് തേജസ്വി. തന്റെ 17ാമത്തെ വയസിലാണ് തേജസ്വി ആദ്യമായി ടാറ്റൂ ചെയ്യുന്നത്. തന്റെ പേര് തന്നെയാണ് അന്ന് ശരീരത്തില്‍ ആലേഖനം ചെയ്തത്. ആളുകള്‍ തന്റെ പേര് തേജസ്വിനി, തേജശ്രീ എന്നിങ്ങനെ തെറ്റിച്ച് വിളിക്കാന്‍ തുടങ്ങിയതാണ് പേര് തന്നെ ടാറ്റൂ ചെയ്യാന്‍ കാരണമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തേജസ്വി പറയുന്നു.

പിന്നീട് ടാറ്റൂ ചെയ്യുന്നത് തന്റെ ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചു. ചെറുപ്പം മുതലേ വരയോട് താത്പര്യമുണ്ടായിരുന്നു. കഴിവുകള്‍ പ്രയോജനകരമായി ഉപയോഗിക്കണമെന്ന് അമ്മ പറയാറുണ്ടായിരുന്നു. അതുകൊണ്ടാണ് വരയ്ക്കാന്‍ ഇഷ്ടമുള്ള താന്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായത്. എന്നാല്‍ തന്റെ ടാറ്റൂ ഭ്രാന്തിന് വലിയ വിലയാണ് തേജസ്വിയ്ക്ക് നല്‍കേണ്ടി വന്നത്. ഭ്രാന്താണെന്ന് പറഞ്ഞ് തേജസ്വിയുടെ മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളുമെല്ലാം തേജസ്വിയെ തള്ളിപ്പറഞ്ഞു. ആളുകള്‍ അവളെ കുറ്റപ്പെടുത്താന്‍ തുടങ്ങി.

കഴിഞ്ഞവര്‍മാണ് ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത്. മാസ് മീഡിയയില്‍ ബിരുദം ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ കരുതിയത് ടാറ്റൂവിനോടുള്ള ഇഷ്ടം കാരണം എനിക്ക് ഭ്രാന്തായെന്നാണ്. എന്നാല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് ആകണമെങ്കില്‍ ഈ പഠനംകൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് പഠനം ഉപേക്ഷിച്ചത്. ആളുകള്‍ ശരീരത്തിലെ ടാറ്റൂ കണ്ടാണ് വിലയിരുത്തുന്നത് അല്ലാതെ തന്റെ വര്‍ക്ക് കണ്ടല്ലെന്നും തേജസ്വി പറയുന്നു.
 
Other News in this category

 
 




 
Close Window