Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
തങ്കത്തമിഴിന്റെ നാട്ടു ഭംഗിയില്‍ വേഷമണിഞ്ഞ് നരേന്ദ്രമോദി
Reporter
ഇന്ത്യ - ചൈന ഉച്ചകോടിക്കായി തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് തനിത്തമിഴനായി. ഷര്‍ട്ടും മുണ്ടും ചുമലില്‍ ഉത്തരീയവും ധരിച്ച് തങ്കത്തമിഴ് തിളക്കത്തോടെയാണ് മോദി ഷി ജിം പിംഗിനെ സ്വീകരിച്ചത്. യുനെസ്‌കോ പൈതൃക പട്ടികയിലടം നേടിയിട്ടുള്ള മഹാബലിപുരത്തെ കാഴ്ചകള്‍ ഓരോന്നായി മോദി ഷി ജിം പിംഗിനെ ചുറ്റി നടന്നു കാണിച്ചു.


ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയ്ക്കായി ഉച്ചതിരിഞ്ഞാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് തമിഴ്‌നാട്ടിലെത്തിയത്. ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് പിംഗിനെ സ്വീകരിച്ചു. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിംഗിന് താമസമൊരുക്കിയിരിക്കുന്നത്. നരേന്ദ്രമോദിയും ഈ ഹോട്ടലില്‍
കാശ്മീര്‍ വിഷയമടക്കമുള്ള സുപ്രധാന സംഗതികള്‍ ഇരുനേതാക്കളും ചര്‍ച്ചാവിഷയമാക്കുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് മഹാബലിപുരത്ത് കരയിലും കടലിലുമായി ഒരുക്കിയിരിക്കുന്നത്
 
Other News in this category

 
 




 
Close Window