Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
ഫാഷന്‍
  Add your Comment comment
നാട്ടില്‍ ഇറങ്ങിയാല്‍ വധിക്കപ്പെടും: ഇറാനിയന്‍ സൗന്ദര്യറാണി വിമാനത്താവളഥ്തില്‍ താമസിക്കുന്നു
Reporter
ഇറാനിലേക്കു തന്നെ അയച്ചാല്‍ കൊല്ലപ്പെടുമെന്ന് ഫിലിപ്പീന്‍സിലെ രാജ്യാന്തര സൗന്ദര്യമത്സരത്തില്‍ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്ത ബഹോറെ സറി ബഹാരി പറയുന്നു. അതേസമയം ബഹോറെയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്റര്‍പോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. എന്നാല്‍ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.ഇതിനിടെ തന്റെ പ്രശ്‌നത്തില്‍ സഹായത്തിനായി രാജ്യാന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബഹോറെ.



ഇറാനിയന്‍ സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരിലാണ് താന്‍ വേട്ടയാടപ്പെടുന്നതെന്നാണ് ബഹോറെയുടെ വാദം. 2018ല്‍ ഇറാന്റെ ആവശ്യപ്രകാരമാണ് ഇന്റര്‍പോള്‍ തന്നെ വേട്ടയാടാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ പതിനാല് ദിവസമായി മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലെ പാസഞ്ചര്‍ റൂമിലാണു ബഹോറെ താമസിക്കുന്നത്. ദുബായില്‍ നിന്നു മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. കേസിലെ അനിശ്ചിതത്വം തന്നെ തകര്‍ക്കുന്നതായും മാനസികമായി അസ്വസ്ഥതകളുണ്ടെന്നും ബഹോറെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു.
2014 മുതല്‍ ഫിലിപ്പീന്‍സിലാണു താമസിക്കുന്ന അറോറയ്‌ക്കെതിരെ ഇറാനില്‍ ക്രിമിനല്‍ കേസുണ്ട്.എന്നാല്‍ ഫിലിപ്പന്‍സില്‍ താമസിക്കുന്ന തനിക്കെതിരെ ഇറാനില്‍ കേസുണ്ടാവുന്നതന്നെ് അറിയില്ലെന്നും ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നെന്നും ബഹോറെ പറയുന്നു. ഇറാനിലേക്കു തിരികെ പോകുന്നില്ലെന്നാണ് ബഹോറെയുടെ നിലപാട്. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നു ബഹോറെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
 
Other News in this category

 
 




 
Close Window