|
ഏപ്രില്‍ 15ലേക്ക് നീട്ടിവെച്ച ഐപിഎല്‍ നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമായിരിക്കും അന്തിമമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക.
ഇതോടെ ഇതാദ്യമായിട്ടാണ് ഇന്ത്യയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനുളള അധികാരം ബിസിസിഐയില്‍ നിന്നും കേന്ദ്രം സ്വന്തമാക്കുന്നത്.
'ബിസിസിഐ ആണ് ഇന്ത്യയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് . ഇതില്‍ തര്‍ക്കമില്ല. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഈ കൊറോണ കാലത്ത് ഐപിഎല്‍ നടത്താന്‍ പറ്റുമോ ഇല്ലയോ എന്നതൊക്കെ സര്‍ക്കാര്‍ വിലയിരുത്തി തീരുമാനിക്കും, കിരണ്‍ റിജ്ജു വ്യാഴാഴ്ച്ച വ്യക്തമാക്കി.
ഏപ്രില്‍ 15 ന് ശേഷം ബിസിസിഐ ഉള്‍പ്പെടെ എല്ലാ കായിക സംഘടനകള്‍ക്കും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. |