Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി
Reporter
ജീവത്തില്‍ പ്രതിസന്ധിഘട്ടം വന്നപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമായിട്ടുള്ള ഇന്‍സ്റ്റ്ഗ്രാം ലൈവ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ഷമി. ഭാര്യ ഹസിന്‍ ജഹാനുമായിട്ടുള്ള കുടുംബപ്രശ്‌നങ്ങളെ കുറിച്ചാണ് ഷമി സംസാരിച്ചത്. ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് 2018ല്‍ ഹസിന്‍ ജഹാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്നാണ് ഷമി പറയുന്നത്. ''കുടംബപ്രശ്‌നങ്ങളുണ്ടായിരുന്ന സമത്ത് ജീവിതം കൈവിട്ട് പോയിരുന്നു. മാനസികമായി തകര്‍ന്നിരിക്കുന്ന സമയമായിരുന്നത്. മൂന്ന് തവണയെങ്കിലും ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചുകാണും. അക്കാലത്ത് ക്രിക്കറ്റിനേക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഞാനെന്തെങ്കിലും അവിവേകം കാണിക്കുമെന്ന് കരുതി സുഹൃത്തുക്കള്‍ എപ്പോഴും എനിക്ക് ചുറ്റുമുണ്ടായിരുന്നു. ഈ പറഞ്ഞത് നീ വിശ്വസിക്കുമോ എന്നുപോലും എനിക്കറിയില്ല.

ജീവിതം വലിയ ദുരന്തത്തില്‍ അവസാനിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്റെ ജീവിതം വലിയൊരു ദുരന്തത്തില്‍ അവസാനിക്കുമെന്ന് അന്ന് എന്റെ കുടുംബം ഭയന്നിരുന്നു. ഈ സമയത്ത് കുടുംബവും സുഹൃത്തുക്കളും നല്‍കിയ ഉറച്ച പിന്തുണയാണ് തന്നെ സംരക്ഷിച്ചത്. സഹോദരന്മാരെല്ലാം ഈ പ്രശ്‌നത്തില്‍ വളരെയധികം ബുദ്ധിമുട്ടി. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാവുമെന്ന് എന്നെ സമാധാനിപ്പിച്ചത് കുടുംബമാണ്. പിന്നീട് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറഞ്ഞതും കുടുംബമാണ.് പിന്നീട് അതില്‍ നിന്ന് തിരിഞ്ഞുനോക്കിയിട്ടില്ല. പിന്നീട് ഡെറാഡൂണിലെ ക്രിക്കറ്റ് അക്കാദമിയിലെ കഠിനമായ പരിശീലനമാണ് എന്നെ രൂപപ്പെടുത്തിയത്.'' ഷമി പറഞ്ഞു.
 
Other News in this category

 
 




 
Close Window