Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
പുത്തന്‍ നിക്കറിന് വള്ളിയില്ല: പരാതിയുമായി പൊലീസ് സ്റ്റേഷനില്‍
Reporter
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഈ വിചിത്രമായ സംഭവം. കൃഷ്ണകുമാര്‍ ഡബ്ബേ എന്നയാളാണ് തയ്യല്‍ക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താന്‍ ആവശ്യപ്പെട്ടതിലും ഇറക്കം കുറവാണ് നിക്കറിനെന്നാണ് ഇയാള്‍ ആരോപിക്കുന്നത്.

'നിക്കര്‍ തയ്ക്കാനായി 2 മീറ്റര്‍ തുണി നല്‍കിയിരുന്നു. എന്നാല്‍ തയ്ച്ച് കിട്ടിയപ്പോള്‍ ഇറക്കം കുറവ്. വീണ്ടും തയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യല്‍ക്കാരന്‍ വിസമ്മതിച്ചു' കൃഷ്ണ പരാതിയില്‍ പറയുന്നു. കൂലിയായി തന്റെ കൈയില്‍ നിന്ന് 70 രൂപ വാങ്ങിയെന്നും നാട (ഇലാസ്റ്റിക്) ഇടാതെയാണ് നിക്കര്‍ കൈമാറിയതെന്നും പരാതിയുണ്ട്.

സെക്യൂരിറ്റിയായി ജോലിചെയ്തിരുന്ന കൃഷ്ണയ്ക്ക് ലോക്ക് ഡൗഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. ദിവസേനയുള്ള ചെലവുകള്‍ കണ്ടെത്താന്‍ താന്‍ കഷ്ടപ്പെടുകയാണെന്നും കടം വാങ്ങിയാണ് മുന്നോട്ടുപോകുന്നതെന്നും ഇയാള്‍ പറയുന്നു.

തയ്ച്ച തുണിക്ക് ഇറക്കമില്ല, വീതി ഇല്ല, വണ്ണമില്ല എന്നൊക്കെയുളള പരാതികളാണ് തയ്യാല്‍ക്കാര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് വീണ്ടും അത് തയ്ച്ചുകൊടുക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാല്‍ തനിക്ക് തയ്ച്ച നിക്കറിന് ഇറക്കം കുറഞ്ഞുപോയെന്ന് കാണിച്ച് തയ്യല്‍ക്കാരനെതിരെ പരാതി നല്‍കിയിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window