Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഫാഷന്‍ പാഷനാക്കിയ ആളുകള്‍ ഇഷ്ടപ്പെട്ട ആപ്: ഡേറ്റിങ് ആപ്; അതും നിരോധിച്ചു
Reporter
ടിന്റര്‍ ഉള്‍പ്പെടെയുള്ള ഡേറ്റിംഗ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പാകിസ്ഥാന്‍. അവിഹിതവും അസഭ്യവുമാണെന്ന് ആരോപിച്ചാണ് ഡേറ്റിംഗ് ആപ്പുകള്‍ക്ക് പാകിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേ കാരണങ്ങളാല്‍ യുട്യൂബ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഡേറ്റിംഗ് ആപ്പുകള്‍ പൂട്ടിയുള്ള നടപടി.

പാകിസ്ഥാന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ടിന്റര്‍, ഗ്രിന്റര്‍, സേ ഹൈ, ടാഗ്ഡ്, സ്‌കൂട് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്പുകളാണ് പാകിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റി നിരോധിച്ചത്. സഭ്യമല്ലാത്തതും അവിഹിതവുമായ ഉള്ളടക്കങ്ങളുടെ പ്രതികൂലഘടകങ്ങളെക്കുറിച്ചും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പിടിഎ പറഞ്ഞു.


അതേസമയം, പാകിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ നടപടിക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നു. ഇത് പിടിഎയുടെ 'സദാചാര പൊലീസ്' ആണെന്ന് ഡിജിറ്റല്‍ റൈറ്റ്‌സ് കൂട്ടമായ ബൈറ്റ്‌സ് ഫോര്‍ ആളിന്റെ ഷഹ്‌സാദ് അഹ്മദ് പറഞ്ഞു.

'പ്രായപൂര്‍ത്തിയായവര്‍ ഉപയോഗിക്കാന്‍ ഒരു ആപ്പ് തിരഞ്ഞെടുക്കുമ്പോള്‍ അത് ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാജ്യമല്ല' - അഹ്മദ് പറഞ്ഞു. ഇത് തികച്ചും പരിഹാസ്യമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും നിരോധനത്തെ ട്വിറ്റര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തെ വിവാഹിതരായ പുരുഷന്‍മാരെക്കുറിച്ചാണ് ഏറെ പേരും ആകുലപ്പെടുന്നത്. അതേസമയം, നിരോധനത്തില്‍ ടിന്റര്‍ ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
 
Other News in this category

 
 




 
Close Window