Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ട്വിന്റി-20 ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ശുഐബ് മാലിക്ക്
Reporter
ട്വിന്റി-20 ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ഏഷ്യയിലെ ആദ്യത്തെ താരമെന്ന നേട്ടമാണ് ശുഐബ് സ്വന്തമാക്കിയത്. പാകിസ്ഥാനില്‍ നടക്കുന്ന നാഷണല്‍ ടി-20 കപ്പില്‍ ബലൂചിസ്ഥാനെതിരായ മത്സരത്തിലാണ് ശുഐബിന്റെ ചരിത്ര നേട്ടം. 44 പന്തില്‍ 74 റണ്‍സാണ് താരം സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയില്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ശുഐബ്. 'ക്ഷമ, കഠിനാധ്വാനം, ത്യാഗം, വിശ്വാസം... അഭിമാനം തോന്നുന്നു' എന്നാണ് സാനിയ ട്വിറ്ററില്‍ കുറിച്ചത്.

ചരിത്ര നേട്ടം സ്വന്തമാക്കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ശുഐബ് മാലിക്കും ട്വീറ്റ് ചെയ്തിരുന്നു. തന്റെ നേട്ടം മാതപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് ശുഐബ് പ്രതികരിച്ചത്. തന്റെ വിജയത്തിന് വേണ്ടി എന്നും പ്രാര്‍ത്ഥിച്ചവരാണവര്‍. പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അദ്ദേഹമായിരുന്നിരിക്കും. പക്ഷേ, ജീവിതം ഇങ്ങനെയാണ്. ഇന്നും ഓരോ മത്സരത്തിന് മുമ്പും മാതാവിനെ വിളിച്ച് അനുഗ്രഹം വാങ്ങിക്കുമെന്നും ശുഐബ് ട്വീറ്റിലൂടെ പറഞ്ഞു. പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍ക്കും ശുഐബ് നന്ദി പറഞ്ഞിട്ടുണ്ട്.
 
Other News in this category

 
 




 
Close Window