Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ആശുപത്രിയില്‍: വിഷാദരോഗമെന്നു സൂചന
Reporter
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറഡോണയ്ക്ക് ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് സൂചന. മൂന്ന് ദിവസം മുമ്പായിരുന്നു മറഡോണയുടെ അറുപതാം പിറന്നാള്‍ ആഘോഷം.

അതേസമയം, മറഡോണയ്ക്ക് വിഷാദരോഗമുണ്ടെന്നും സൂചനയുണ്ട്. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പേര് വെളിപ്പെടുത്താത ഉദ്യോഗസ്ഥന്‍ അറിയിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു.


കഴിഞ്ഞ ഒരാഴ്ച്ചയായി മറോഡണ വിഷാദത്തിലായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥന്‍ അറിയിച്ചു. മറഡോണയുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ അദ്ദേഹത്തെ പൂര്‍ണ പരിശോധനയ്ക്ക് വിധേയനാക്കും.

അര്‍ജന്റീനയിലെ ലാ പ്ലാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബ്യൂണിസ് ഐറിസില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണിത്. ഗിംനസിയ എസ്ഗ്രിമ എന്ന ഫസ്റ്റ് ഡിവിഷന്‍ ടീമിന്റെ കോച്ചായ മറഡോണ കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടെയാണ് താമസം.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു മറഡോണയുടെ അറുപതാം പിറന്നാള്‍. ലോകത്തെമ്പാടുമുള്ള ആരാധകരും സെലിബ്രിറ്റികളും വന്‍ ആഘോഷമായാണ് പിറന്നാള്‍ ദിവസം കൊണ്ടാടിയത്. ഇതിന് പിന്നാലെയാണ് ഡീഗോയ്ക്ക് വിഷാദം രോഗമെന്ന വാര്‍ത്തയും പുറത്തു വരുന്നത്.

പിറന്നാള്‍ ദിനത്തില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പാട്രോണാറ്റോയ്‌ക്കെതിരെ മറഡോണയുടെ ഗിംനസിയയുടെ മത്സരം കാണാന്‍ അദ്ദേഹം എത്തിയിരുന്നു. എന്നാല്‍ ആദ്യ പകുതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മടങ്ങുകയും ചെയ്തു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മത്സരത്തില്‍ 3-0 ന് അദ്ദേഹത്തിന്റെ ടീം വിജയിക്കുകയും ചെയ്തു.

മാനസികമായി അദ്ദേഹം ഉന്മേഷാവനല്ലെന്നും ഇത് ആരോഗ്യത്തേയും ബാധിച്ചെന്നാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗം പറയുന്നത്. അദ്ദേഹത്തെ സഹായിക്കുന്നതിനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍.
 
Other News in this category

 
 




 
Close Window