Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ക്രിക്കറ്റ് കളിക്കാന്‍ പോയി വരുമ്പോള്‍ ഇത്രയും അധികം സ്വര്‍ണം എന്തിന് കൊണ്ടു വന്നു: കുനാലിന് എതിരേ അന്വേഷണം
Reporter
അനുവദിനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്ന സംഭവത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം കൃണാല്‍ പാണ്ഡ്യയ്‌ക്കെതിരായ അന്വേഷണം തുടരും. ഐപിഎല്ലിന് ശേഷം ദുബായില്‍ നിന്നും ഇന്ത്യയിലെത്തിയ കൃണാല്‍ പാണ്ഡ്യയെ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ട്രേറ്റ് തടഞ്ഞിരുന്നു. സംഭവത്തില്‍ മുംബൈ എയര്‍പോട്ട് കസ്റ്റംസ് തുടന്വേഷണം നടത്തും.

സ്വര്‍ണ വളകളും ആഢംബര വാച്ചുകളും കൃണാല്‍ പാണ്ഡ്യ കൊണ്ടുവന്നിരുന്നു. ഇത് കസ്റ്റംസിനെ അറിയിക്കുകയോ ഡ്യൂട്ടി നല്‍കുകയോ ചെയ്തിരുന്നില്ല. ഒരു കോടിക്കടുത്ത് വില വരുന്ന വാച്ചുകളാണ് താരത്തിന്റെ പക്കല്‍ ഉണ്ടായിരുന്നത്. എന്നാല്‍ നടപടികളെ കുറിച്ച് അറിവില്ലാത്തതിനാലാണ് കസ്റ്റംസ് ഡ്യൂട്ടി നല്‍കാതിരുന്നത് എന്നാണ് കൃണാല്‍ പാണ്ഡ്യയുടെ വിശദീകരണം.

വൈകീട്ട് 5.30ന് എയര്‍പോട്ടില്‍ തടഞ്ഞ പാണ്ഡ്യയെ രാത്രിയോടെയാണ് വിട്ടത്. കണ്ടെടുത്ത വാച്ചുകള്‍ മുംബൈ എയര്‍പോട്ട് കസ്റ്റംസിന്റെ പക്കലാണ്. വാച്ചിന്റെ വിലയുടെ 38 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയായി പാണ്ഡ്യ നല്‍കേണ്ടതായിരുന്നു.

ദുബായില്‍ നിന്ന് ഇന്ത്യയിലെത്തുന്ന പുരുഷന്മാര്‍ക്ക് 50,000 രൂപ മൂല്യമുള്ള സ്വര്‍ണമാണ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാന്‍ അനുവാദമുള്ളത്. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം കൊണ്ടുവരാം.
 
Other News in this category

 
 




 
Close Window