Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
നെഞ്ചുവേദനയെ തുടര്‍ന്ന് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Reporter
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ബി സി സി ഐയുടെ അധ്യക്ഷനുമായ സൌരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് ഗാംഗുലിക്കു വീണ്ടും നെഞ്ചു വേദന അനുഭവപ്പെട്ടത്. കൊല്‍ക്കത്തയിലെ അപ്പോളൊ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഗാംഗുലിയുടെ സ്വന്തം കാറിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. നേരത്തെ നേരിയ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിക്ക് ആഞ്ജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിശ്രമത്തില്‍ ഇരിക്കവെയാണ് വീണ്ടും അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്.

കൊല്‍ക്കത്തയിലെ വുഡ്ലാന്റ്‌സ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഇരുപത് ദിവസത്തിന് ശേഷം - ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ചൊവ്വാഴ്ച രാത്രി നേരിയതോതില്‍ നെഞ്ചു വേദന അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെ ഇത് വര്‍ദ്ധിക്കുകയും ഭാര്യ ഡോണ അവരുടെ കുടുംബ ഡോക്ടര്‍മാരുമായി കൂടിയാലോചിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്കായി അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

എന്നാല്‍ ഉച്ചകഴിഞ്ഞ് 2.45 ഓടെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ എമര്‍ജന്‍സി ഗേറ്റിന്റെ പ്രധാന കവാടത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ അദ്ദേഹത്തിനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. സ്‌ട്രെച്ചറോ വീല്‍ചെയര്‍ സഹായമോ തേടാന്‍ സൗരവ് വിസമ്മതിക്കുകയും ആശുപത്രിക്കുള്ളില്‍ നടന്നു പോകുകയുമാണ് ചെയ്തത്. ഇപ്പോള്‍ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഫ്താബ് ഖാന്‍, സരോജ് മൊണ്ടാല്‍ തുടങ്ങിയ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരുന്നു.

നേരത്തെ ജനുവരി ഏഴിന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഗാംഗുലിക്കു രണ്ടു ബ്ലോക്കുകള്‍ കൂടിയുണ്ടെന്നും, എന്നാല്‍ അത് അടിയന്തരമായി ചികിത്സിക്കേണ്ടതല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇത്തവണ ഈ ബ്ലോക്ക് നീക്കം ചെയ്യുന്നതിനുള്ള സ്റ്റെന്റ് സ്ഥാപിക്കാന്‍ ആന്‍ജിയോ പ്ലാസ്റ്റി ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്ക വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബി സി സി ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ജനുവരി രണ്ടിനാണ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന്റെ പള്‍സും, രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window