Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
കായികം
  Add your Comment comment
ഐ.പി.എല്‍ താര ലേലം: അന്തിമ പട്ടികയില്‍ ശ്രീശാന്തിന് ഇടമില്ല: 8 വര്‍ഷം കാത്തിരുന്നില്ലേ, ഇനിയുമാകാമെന്നു ശ്രീശാന്ത്
Reporter
ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ലെന്ന് എസ്. ശ്രീശാന്ത്. കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ഇനിയുമാവാം എന്ന് ശ്രീശാന്ത് പറഞ്ഞു.

'ഐ.പി.എല്‍ താര ലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ല. അടുത്ത സീസണില്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ ശ്രമിക്കും. എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ഇനിയുമാവാം. 38 വയസ്സേ ആയിട്ടുള്ളൂ. ഐ.പി.എല്ലില്‍ കളിക്കാന്‍ വിധിച്ചിട്ടുണ്ടെങ്കില്‍ അടുത്ത സീസണില്‍, അല്ലെങ്കില്‍ അടുത്തതില്‍ നിശ്ചയമായും ഉണ്ടാകും. തോറ്റുകൊടുക്കാന്‍ തയ്യാറല്ല. ആരുടെയും സഹതാപവും വേണ്ട. പക്ഷേ എല്ലാവരുടെയും പിന്തുണ തുടരണം.'


'ഇനിയും കഠിനമായി പ്രയത്നിക്കും. മുന്നില്‍ മാതൃകയായി ഒട്ടേറെ സൂപ്പര്‍ സ്റ്റാറുകളുണ്ട്. ചില കാര്യങ്ങള്‍ നമ്മുടെ വഴിക്കു വരില്ലെന്നാണ് അവര്‍ പഠിപ്പിച്ചിട്ടുള്ളത്. ശ്വാസമുള്ളിടത്തോളം കാലം തോറ്റുകൊടുക്കില്ല. ഏതെങ്കിലും ടീമിന് എന്നെ വേണമെങ്കില്‍ ഇനിയും അവസരമുണ്ട്. ഒരു സര്‍പ്രൈസ് കോള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ക്രിസ് ഗെയിലിനു ലഭിച്ചതു പോലെ ഒരവസരമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ജയമാണ് ലക്ഷ്യം' ശ്രീശാന്ത് പറഞ്ഞു.
 
Other News in this category

 
 




 
Close Window