Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
തല മുതല്‍ കാല്‍പാദം വരെ തലമുടി: യക്ഷിക്കഥയിലെ സുന്ദരികളെ തോല്‍പ്പിക്കുന്ന മുടിയഴക്
Reporter
റാപുന്‍ട്‌സെലിനെ പോലെ മുടിയുള്ള ഒരു പെണ്‍കുട്ടിയുണ്ട് ജപ്പാനില്‍. ആറ് അടി മൂന്ന് ഇഞ്ച് നീളമാണ് റിന്‍ കാംബെ എന്ന 35 കാരിയുടെ മുടിക്കുള്ളത്. നടക്കുമ്പോള്‍ തറയിലൂടെ നീങ്ങുന്ന അത്രയും നീളത്തിലുള്ള മുടി. ഏറെ കാലത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കാംബെ യഥാര്‍ത്ഥ ജീവിതത്തിലെ റാപുന്‍ട്‌സെല്‍ ആയി മാറിയിരിക്കുന്നത്. ഇത്രയും നീളമുള്ള മുടിക്കായി ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും കാംബെ പറയുന്നു.

15 വര്‍ഷമായി കാംബെ മുടി മുറിച്ചിട്ടില്ല. 20 ാമത്തെ വയസ്സില്‍ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല. ഇത്രയും നീളമുള്ള മുടി പരിപാലിക്കുക എന്നത് ഏറെ ശ്രമകരമാണെങ്കില്‍ ഇതില്‍ താന്‍ സന്തോഷം കണ്ടെത്തുന്നുണ്ടെന്നാണ് കാംബെ പറയുന്നത്. മോഡലും നര്‍ത്തകിയുമായ കാംബെ മുടിയുടെ പരിചരണത്തിനായാണ് ദിവസത്തിലെ പ്രധാന ഭാഗം മാറ്റിവെക്കുന്നത്. തലയോട്ടിയില്‍ കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക ക്രീമാണ് പുരട്ടുന്നത്.

നീണ്ട ഇടതൂര്‍ന്ന മുടിയുള്ള അതിസുന്ദരിയായ റാപുന്‍ട്‌സെല്‍ എന്ന കഥാപാത്രത്തെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഗോഥേല്‍ എന്ന ദുര്‍മന്ത്രവാദിയുടെ തടവില്‍ കഴിഞ്ഞ റാപുന്‍ട്‌സെല്‍ എന്ന പെണ്‍കുട്ടിയേയും അവളെ രക്ഷിക്കാനെത്തിയ രാജകുമാരന്റേയും കഥ ലോക പ്രശസ്തമാണ്.

റാപുന്‍ട്‌സെലിനെ പോലെ നീണ്ട മുടി ആഗ്രഹിച്ചു വളര്‍ന്ന പെണ്‍കുട്ടികളും ഒട്ടും കുറവായിരിക്കില്ല. എന്നാല്‍ നീണ്ട മുടി ആരോഗ്യത്തോടെയും വൃത്തിയോടെയും പരിപാലിക്കുക എന്നത് ചെറിയ ജോലിയല്ല എന്നതിനാല്‍ തന്നെ റാപുന്‍ട്‌സെല്‍ കഥയായി തന്നെ നില്‍ക്കട്ടെ എന്ന അഭിപ്രായമായിരിക്കും പലര്‍ക്കും ഉണ്ടാകുക.
 
Other News in this category

 
 




 
Close Window