Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഫാഷന്‍
  Add your Comment comment
ഫാഷന്‍ പ്രേമികള്‍ക്കു പ്രിയപ്പെട്ട കീറിയ ജീന്‍സ് സംസ്‌കാരത്തിനു യോജിച്ചതല്ലെന്ന് ആരോപണം
Reporter
കീറിയ ജീന്‍സ് സ്‌റ്റൈല്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഉത്തരഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത് ഇത്തരം ജീന്‍സ് ധരിക്കുന്നവരെ പരിഹസിച്ച് രംഗത്തെത്തിയതിന് തൊട്ടു പിന്നാലെയാണിത്. മോശം സ്വാധീനം കാരണമാണ് ഇവ ധരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.


ഡെറാഡൂണില്‍ സംസ്ഥാന സര്‍ക്കാറിന്റെ ചൈല്‍ഡ് റൈറ്റ്‌സ് പ്രൊട്ടക്ഷ9 കമ്മിഷന്‍ സംഘടിപ്പിച്ച വര്‍ക് ഷോപ്പില്‍ സംസാരിക്കവേയാണ് വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കീറിയ ജീന്‍സ് രക്ഷിതാക്കള്‍ ശീലമാക്കിയ 'മോശമായ മാതൃകയാണ്' എന്നായിരുന്നു റാവത്തിന്റെ പരാമര്‍ശം.

മുട്ടുകാല്‍ കാണിക്കുന്നതിനോടുള്ള തന്റെ അവജ്ഞ രേഖപ്പെടുക്കിയ ഇദ്ദേഹം 'പാശ്ചാത്യ സംസ്‌കാരകവും ഇന്ത്യന്‍ സംസ്‌കാരവും' തമ്മില്‍ തുലനം ചെയ്യുകയും ചെയ്തു. വിദേശികള്‍ ഇന്ത്യ9 സംസ്‌കാരമായ യോഗയും പൂര്‍ണ വസ്ത്രം ധരിക്കലും പിന്തുടരാ9 ശ്രമിക്കുമ്പോള്‍ ഇന്ത്യക്കാര്‍ അവരുടെ സംസ്‌കാരമായ നഗ്‌നതയാണ് പിന്‍പറ്റുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിസ തട്ടിപ്പ് കേസ് പ്രതി ഒളിവില്‍ കഴിഞ്ഞത് രണ്ടാം ഭാര്യയ്ക്ക് ഒപ്പം; 12 വര്‍ഷത്തിനു ശേഷം പിടിയില്‍കീറിയ ജീനുകള്‍, അഥവാ ചിലയിടങ്ങളില്‍ ലൂസായി ത്രഡ് ചെയ്തതോ അല്ലെങ്കില്‍ പൂര്‍ണമായി കട്ട് ചെയ്തതോ ആയ ജീനുകള്‍, കുറച്ചു കാലമായി സ്ത്രീകള്‍ക്കിടയില്‍ ട്രെന്‍ഡ് ആയി നില നില്‍ക്കുന്നുണ്ട്. തുടക്കത്തില്‍ ബോറായി തോന്നുമെങ്കിലും പില്‍കാലത്ത് ആളുകള്‍ക്കിഷ്ടമാവുന്ന ഫാഷ9 രീതികളില്‍പ്പെട്ടതാണിത്. സെലിബ്രിറ്റികള്‍ വരെ ഫോളോ ചെയ്യുന്ന ഈ ജീ9സുകള്‍ എയര്‍പ്പോര്‍ട്ട് സ്‌റ്റൈലില്‍ ഏറെ വ്യാപകമാണ്.

1870കളില്‍ ജര്‍മ9 ബിസിനസുകാരനായ ലോബ് സ്‌ട്രോസ് ആണ് ആദ്യമായി ജീ9സ് അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ അവ പുതിയ മോഡലുകളിലായും സ്‌റ്റൈലുകളിലുമായു അവതരിച്ചു. ജോലിക്കു പോകുന്ന പുരുഷന്മാര്‍ക്ക് വേണ്ടിയായിരുന്നു ജീ9സ് വികസിപ്പിച്ചിരുന്നത്. ഒരുപാട് കാലം കേടുവരാതെ നിലനില്‍ക്കും എന്നതായിരുന്നു ഇതിന്റെ ആകര്‍ഷണീയത. ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രത്യേക തരം കളറാണ് ജീ9സ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത്. 'ജോലി ചെയ്യുന്ന ചുറ്റുപാടില്‍ ഏറ്റവും അനുയോജ്യമായ' വസ്ത്രമായിരുന്നു ജീ9സ് എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.
 
Other News in this category

 
 




 
Close Window