Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് : ഇന്ത്യയുടെ പി.വി സിന്ധു സെമി ഫൈനലില്‍
Reporter
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പി വി സിന്ധു. ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ യമാഗൂച്ചിയ്ക്കായിരുന്നു വിജയം. തായ്ലന്‍ഡിന്റെ ലോക പതിനൊന്നാം നമ്പര്‍ താരം പാര്‍പാവീ ചോചുവോങ് ആണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി.

38 മിനിറ്റിനുള്ളില്‍ 7-21, 21-13, 21-9 എന്ന സ്‌കോറിന് യുഎസ്എയുടെ സീഡ് ചെയ്യപ്പെടാത്ത താരം ബീവന്‍ ഷാങിനെ പരാജയപ്പെടുത്തിയാണ് പാര്‍പാവീ ചോചുവോങ് സെമിയില്‍ കടന്നത്.

ഒരു മണിക്കൂര്‍ 15 മിനുട്ട് നീണ്ട മൂന്ന് സെറ്റുകളുടെ പോരാട്ടത്തില്‍ 2-1 നാണ് സിന്ധു ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യന്‍ താരം നടത്തിയത്. ആദ്യ സെറ്റ് യമാഗൂച്ചി സ്വന്തമാക്കിയത് 16-21 എന്ന നിലയിലാണ്. രണ്ടാം സെറ്റില്‍ അതേ സ്‌കോറിനു തന്നെ യമാഗൂച്ചിയെ വീഴ്ത്തി സിന്ധു മത്സരത്തിലേക്ക് തിരിച്ചെത്തി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ഒപ്പത്തിനൊപ്പം മുന്നോട്ട് നീങ്ങിയ സെറ്റില്‍ അവസാന നിമിഷങ്ങളില്‍ നേടിയ പോയിന്റുകളില്‍ നിന്നാണ് സിന്ധു വിജയം ഉറപ്പിച്ചത്. 21- 19നാണ് സിന്ധു മൂന്നാം സെറ്റ് സ്വന്തമാക്കിയത്.
ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന ഒരേയൊരു ഇന്ത്യന്‍ താരം പി വി സിന്ധുവാണ്. നേരത്തെ ക്വാര്‍ട്ടറിലെ പുരുഷ സിംഗിള്‍സ് മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിന്റെ മാര്‍ക് കാലിജൗവിനോട് തോറ്റ് കൗമാര താരം ലക്ഷ്യ സെന്‍ പുറത്തായിരുന്നു. ആദ്യ സെറ്റ് തോറ്റ താരം രണ്ടാമത്തെ സെറ്റില്‍ തിരിച്ചുവന്നെങ്കിലും ഡച്ച് താരം മൂന്നാം സെറ്റ് ജയിച്ച് കളി സ്വന്തമാക്കി.
 
Other News in this category

 
 




 
Close Window