Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഒറ്റയേറില്‍ ഹെല്‍മറ്റ് 2 കഷ്ണം; ഞെട്ടിച്ച് ക്രിക്കറ്റ് താരം
Reporter
ഒറ്റയേറില്‍ ബാറ്റ്‌സ്മാന്റെ ഹെല്‍മറ്റ് തകര്‍ത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം, അരങ്ങേറ്റതാരമായ അര്‍ഷാദ് ഇഖ്ബാലാണ് കളിക്കാരെ ഞെട്ടിച്ചത്. സിംബാബ്വെയും പാക്കിസ്ഥാനും തമ്മില്‍ ഹരാരെയില്‍ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിലാണ് പേസ് ബോളറായ അര്‍ഷാദിന്റെ പ്രകടനം. ഇരുപതുകാരനായ അര്‍ഷാദ് ഇഖ്ബാല്‍, തന്റെ രണ്ടാം ഓവറിലാണ് ബൗണ്‍സറിലൂടെ സിംബാബ്വെ താരത്തിന്റെ ഹെല്‍മറ്റ് തകര്‍ത്തത്. മത്സരത്തില്‍ സിംബാബ്വെ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 99 റണ്‍സിന് പുറത്തായ പാക്കിസ്ഥാന്‍ 19 റണ്‍സിന് പരാജയപ്പെട്ടു.

സിംബാബ്വെ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് അര്‍ഷാദ് ഇഖ്ബാലിന്റെ പന്ത് സിംബാബ്വെ താരത്തിന്റെ ഹെല്‍മറ്റ് തകര്‍ത്തത്. അര്‍ഷാദ് ഏഴാം ഓവര്‍ ബോള്‍ ചെയ്യാനെത്തുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എന്ന നിലയിലായിരുന്നു സിംബാബ്വെ. ക്രീസില്‍ ടിനാഷെ കമുന്‍കാംവെയും (24 പന്തില്‍ 19), തഡീവനാഷെ മരുമണിയും (0).

ഓവറിലെ ആദ്യ രണ്ടു പന്തും പ്രതിരോധിച്ച കമുന്‍കാംവെയ്ക്ക് മൂന്നാം പന്തില്‍ പിഴച്ചു. അര്‍ഷാദിന്റെ ഉയര്‍ന്നുവന്ന പന്ത് പുള്‍ ചെയ്യാനുള്ള താരത്തിന്റെ ശ്രമം പിഴച്ചതോടെ പന്ത് നേരെവന്ന് ഹെല്‍മറ്റിലിടിച്ചു. പന്തിടിച്ചതിന്റെ ആഘാതത്തില്‍ ഹെല്‍മറ്റിന്റെ മുകള്‍പാളി അടര്‍ന്നു തെറിച്ചു പോയി.
 
Other News in this category

 
 




 
Close Window