Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
പരിശീലന പിച്ചിന്റെ നീളം കുറച്ചു: ഇന്ത്യന്‍ കളിക്കാര്‍ക്ക് ഇനി കഠിന പരിശീലന പദ്ധതി
Reporter
ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് മൂന്ന് കഠിന പരിശീലന പദ്ധതികള്‍ ഒരുക്കി രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലന സംഘം. പരിശീലന പിച്ചിന്റെ നീളം കുറച്ചു എന്നതാണ് ഇതിലെ പ്രധാന മാറ്റം. 22 അടിയില്‍ നിന്ന് 16 ആക്കിയാണ് പിച്ചിന്റെ നീളം കുറച്ചിരിക്കുന്നത്.

പിച്ചിന്റെ നീളം കുറച്ചത് ബാറ്റ്സ്മാന്‍മാര്‍ കൂടുതല്‍ വേഗത്തില്‍ പന്തിനെ നേരിടേണ്ടി വരും. ഇത് ഇംഗ്ലണ്ടിലെ വേഗ പിച്ചില്‍ താരങ്ങളെ സധൈര്യം ബാറ്റുവീശാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.നെറ്റ്‌സില്‍ പരിശീലനത്തിന് ഒരു വശത്ത് മാത്രം തിളക്കം ഉള്ള പന്താണ് ഉപയോഗിക്കുന്നത്.
തിളക്കമുള്ള വശത്തിന് കൂടുതല്‍ കട്ടിയുണ്ടാവും. ഇത് പ്രകാരം പന്തിനെ ബാറ്റിന്റെ എവിടെ കൊള്ളിക്കണമെന്ന് കൃത്യമായി മനസിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കും. ഇത്തരത്തില്‍ പരിശീലനം നടത്തുന്നത് താരങ്ങള്‍ക്ക് കൂടുതല്‍ നന്നായി പന്തിനെ ബാറ്റിന്റെ മധ്യത്ത് കൊള്ളിക്കാന്‍ സഹായിക്കും.

ഇതിനൊക്കെ പുറമേ പന്ത് ലീവ് ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനവും താരങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ജൂണ്‍ 18 നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഇതിന് ശേഷം ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും.
 
Other News in this category

 
 




 
Close Window