Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
കളി മുടങ്ങി ക്വാറന്റീനിലായ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഹോട്ടല്‍ ചെലവ് വഹിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്
Reporter
ഐ.പി.എല്‍ 14ാം സീസണ്‍ പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ അത് ഏറെ തിരിച്ചടിയായത് ഓസീസ് താരങ്ങള്‍ക്കായിരുന്നു. കാരണം, ഓസ്ട്രേലിയന്‍ ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഐ.പി.എല്ലിനും ഷട്ടറുവീണത്. ഇതോടെ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ഇന്ത്യയില്‍ കുടുങ്ങി.

തുടര്‍ന്ന് മാലിദ്വീപിലേക്ക് പോയ ഓസീസ് സംഘം അവിടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി, വിമാന സര്‍വീസ് പുനഃരാരംഭിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള താരങ്ങളുടെ ക്വാറന്റൈന്‍ ചെലവും ബി.സി.സി.ഐയാണ് വഹിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഐ.പി.എല്ലില്‍ കളിച്ച ഓസീസ് ക്രിക്കറ്റ് താരങ്ങളുടെയെല്ലാം ഹോട്ടല്‍ ക്വാറന്റീന്‍ ചെലവ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണ് വഹിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല സിഇഒ നിക് ഹോക്ലിയാണ് വെളിപ്പെടുത്തിയത്. ഓസീസ് കളിക്കാര്‍, സ്റ്റാഫുകള്‍, കമന്റേറ്റര്‍മാര്‍ ഉള്‍പ്പെടെ 38 പേരാണ് സിഡ്നിയില്‍ ക്വാറന്റൈനില്‍ കഴിയുന്നത്.

നേരത്തെ താരങ്ങളെ എല്ലാം മാലിദ്വീപില്‍ കൊണ്ട് എത്തിക്കുവാന്‍ പ്രത്യേക വിമാനം ഒരുക്കിയതും ബി.സി.സി.ഐ ആയിരുന്നു. അവിടെ താരങ്ങല്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രം ബി.സി.സി.ഐ എന്തിനിത്രയും പ്രാധാന്യം നല്‍കുന്നു എന്നാണ് സോഷ്യല്‍ മീിഡിയയില്‍ ഉയരുന്ന ചോദ്യം.
 
Other News in this category

 
 




 
Close Window