Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
കായികം
  Add your Comment comment
യൂറോ കപ്പ് സ്‌പോണ്‍സറാണ് കൊക്കകോള: പരസ്യത്തിനായി കമ്പനി വച്ച കുപ്പികള്‍ കളിക്കാര്‍ അരികിലേക്ക് മാറ്റി വയ്ക്കുന്നു
Reporter
യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നു. വാര്‍ത്താസമ്മേളനത്തിനിടെ മുന്‍പ് രണ്ട് വട്ടം 'മാറ്റിനിര്‍ത്തപ്പെടേണ്ടിവന്ന' കൊക്കക്കോളയെ ഇത്തവണ അരികിലേക്ക് ചേര്‍ത്തുവച്ചിരിക്കുകയാണ് യുക്രൈന്‍ താരം ആന്‍ഡ്രി യാര്‍മെലെങ്കോ. കോലക്കൊപ്പം ഹെയ്‌ന്കെയിന്റെ ബിയര്‍ കുപ്പിയെയും താരം അരികിലേക്ക് എടുത്തുവച്ചു.


വടക്കന്‍ മാസിഡോണിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തിയതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യാര്‍മെലെങ്കോ 'കീഴ്വഴക്കം' തെറ്റിച്ചത്. കോളയുടെ രണ്ട് കുപ്പികളും ഹെയ്‌ന്കെയിന്റെ ഒരു കുപ്പിയും അരികിലേക്ക് ചേര്‍ത്തുവച്ച താരം സ്‌പോണ്‍സര്‍ഷിപ്പിനായി തന്നെ ബന്ധപ്പെടൂ എന്ന് തമാശയായി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു.

അതേസമയം, താരങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുതെന്ന നിര്‍ദ്ദേശവുമായി യുവേഫ രംഗത്തെത്തിയിരുന്നു. യൂറോ കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ കല്ലെന്‍ ആണ് യുവേഫ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വ്യക്തമാക്കിയത്. സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള വരുമാനം ടൂര്‍ണമെന്റിനും യൂറോപ്യന്‍ ഫുട്‌ബോളിനും സുപ്രധാനമാണെന്ന് യുവേഫ അറിയിച്ചു.
ക്രിസ്ത്യാനോ റൊണാള്‍ഡോയാണ് സ്‌പോണ്‍സര്‍മാര്‍ക്ക് പണികൊടുക്കുന്ന ജോലി ആദ്യം തുടങ്ങിയത്. ഹംഗറിക്കെതിരായ മത്സരത്തിനു മുന്‍പാണ് ക്രിസ്ത്യാനോ കോളക്കുപ്പികള്‍ മാറ്റിവച്ചത്. തുടര്‍ന്ന് കുപ്പിവെള്ളം എടുത്ത അദ്ദേഹം അത് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. പിന്നാലെ, ജര്‍മനിക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഫ്രാന്‍സ് താരം പോള്‍ പോഗ്ബ തന്റെ മുന്നിലിരുന്ന ഹെയ്‌ന്കെന്‍ ബിയര്‍ കുപ്പി എടുത്ത് മാറ്റിവച്ചു. ഇസ്ലാം മത വിശ്വാസിയായ പോഗ്ബ തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായതിനാലാണ് ബിയര്‍ കുപ്പികള്‍ മാറ്റിവച്ചത്. തുടര്‍ന്ന് ഇറ്റാലിയന്‍ മധ്യനിര താരം മാനുവല്‍ ലോക്കടെല്ലിയും കൊക്കക്കോള കുപ്പികള്‍ എടുത്തുമാറ്റി. വെള്ളക്കുപ്പി എടുത്തുവച്ച് കൊക്കക്കോള കുപ്പികള്‍ മാറ്റിവെക്കുകയായിരുന്നു അദ്ദേഹം.
 
Other News in this category

 
 




 
Close Window