Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
കായികം
  Add your Comment comment
'ധോണിക്ക് വേണ്ടി വെടിയേല്‍ക്കാനും തയാര്‍': കെ.എല്‍ രാഹുല്‍
Reporter
ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയ്ക്കായി രണ്ടാമതൊന്ന് ആലോചിക്കാതെ കളിക്കാര്‍ വെടിയേല്‍ക്കാന്‍ വരെ തയാറാണെന്ന് കെ.എല്‍ രാഹുല്‍. ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം തന്റെ ചിന്തയിലേക്ക് വരുന്നത് ധോനിയുടെ മുഖമാണെന്നും അത്രമേല്‍ അദ്ദേഹം കളിക്കാരില്‍ ആവേശം ചെലുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

'ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം എന്റെ ചിന്തയിലേക്ക് വരുന്നത് ധോണിയുടെ മുഖമാണ്. ഒരുപാട് നേട്ടങ്ങള്‍ നായകനെന്ന നിലയില്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടിയാണെങ്കില്‍ കളിക്കാര്‍ മറുത്തൊന്ന് ആലോചിക്കാതെ വെടിയേല്‍ക്കാന്‍ വരെ തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.'

'തന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വിനയം കൈവിടാതെ നിന്ന അദ്ദേഹത്തിന്റെ ശൈലിയാണ് ധോണിയില്‍ നിന്ന് ഞാന്‍ പഠിക്കുന്നത്. തന്റെ ജീവിതത്തില്‍ മറ്റെന്തിനേക്കാളും കൂടുതല്‍ പ്രാധാന്യം ധോണി രാജ്യത്തിന് നല്‍കുന്നു എന്നത് അവിശ്വസനീയമാണ്' രാഹുല്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window