Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
പിന്മാറിയവരില്‍ വമ്പന്‍ താരങ്ങള്‍; ഒളിംപിക്‌സില്‍ ടെന്നീസിന്റെ നിറംകെടും
Reporter
കോവിഡ് ബാധയ്ക്കിടെ നടക്കുന്ന ഒളിമ്പിക്‌സില്‍ ടെന്നീസ് മത്സരങ്ങളുടെ നിറംകെടുത്തി താരങ്ങളുടെ പിന്മാറ്റം തുടരുന്നു. യുഎസ് ഓപ്പണ്‍ മുന്‍ ചാമ്പ്യനും വനിതാ ടെന്നീസിലെ പ്രമുഖയുമായ കനേഡിയന്‍ താരം ബിയാന്‍ക ആന്‍ഡ്രിസ്‌ക്യൂവാണ് ഒളിമ്പിക്‌സില്‍ നിന്ന് ഏറ്റവും ഒടുവിലായി പിന്മാറിയത്.

കോവിഡ് വ്യാപനം ശമിക്കാത്തതാണ് ഒളിമ്പിക്‌സില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആന്‍ഡ്രിസ്‌ക്യൂവിനെ പ്രേരിപ്പിച്ചത്. പുരുഷന്മാരില്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, ഓസ്ട്രിയയുടെ ഡൊമിനിക് തീം, വനിതകളില്‍ അമേരിക്കയുടെ സെറീന വില്യംസ്, റൊമാനിയയുടെ സിമോണെ ഹാലെപ്പ് എന്നിവരും ഒളിമ്പിക്‌സില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.
ജൂലൈ 23നാണ് ടോക്കിയോ ഒളിമ്പിക്‌സിന് കൊടിയുയരുന്നത്. കോവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഒളിമ്പിക്‌സിനെത്തുന്നവര്‍ക്ക് ടോക്കിയോയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.
 
Other News in this category

 
 




 
Close Window