Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
കായികം
  Add your Comment comment
ഒളിംപിക്‌സ്: ബോക്‌സിംഗില്‍ സൂപ്പര്‍ താരം മേരി കോം പുറത്തായി
Reporter
ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷകളിലൊന്ന് പൊലിഞ്ഞു. വനിതകളുടെ ഫ്‌ളൈവെയ്റ്റ് ബോക്‌സിംഗില്‍ സൂപ്പര്‍ താരം മേരി കോം പുറത്തായി. കൊളംബിയയുടെ ഇന്‍ഗ്രിറ്റ വലന്‍സിയയാണ് മേരിയുടെയും വഴിമുടക്കിയത്. പ്രീ-ക്വാര്‍ട്ടറില്‍ 2-3 എന്ന സ്‌കോറിന് മേരിയുടെ പരാജയം.

ആദ്യ റൗണ്ട് മുതല്‍ മേരിയെ സമ്മര്‍ദ്ദത്തിലാക്കിയാണ് വലന്‍സിയ വിജയം പിടിച്ചെടുത്തത്. ഒന്നാം റൗണ്ടില്‍ വലന്‍സിയ 4-1ന് മുന്‍തൂക്കം നേടി. രണ്ടാം റൗണ്ടില്‍ തിരിച്ചടിച്ച മേരി 3-2ന്റെ വിജയം സ്വന്തമാക്കി.

എന്നാല്‍ ആദ്യ റൗണ്ടിലെ വലിയ മാര്‍ജിനിലെ ജയം വലന്‍സിയയ്ക്ക് ക്വാര്‍ട്ടറിലേക്ക് വഴിതുറന്നുകൊടുത്തു. ആറ് തവണ ലോക ചാമ്പ്യനായ മേരിയുടെ പുറത്താകല്‍ ഇന്ത്യന്‍ ക്യാംപിന് വന്‍ തിരിച്ചടിയാണ്.
 
Other News in this category

 
 




 
Close Window