Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഒളിംപിക്‌സ്: ഇന്ത്യയുടെ സിന്ധു മെഡല്‍ പട്ടികയില്‍ ഇടം നേടി
Reporter
ടോക്കിയോയിലും ഇന്ത്യന്‍ കായിക സ്വപ്നങ്ങള്‍ക്കു മേല്‍ ഒളിംപിക് മെഡലിന്റെ തിളക്കമുള്ള വിജയ സിന്ധൂരം ചാര്‍ത്തി പി.വി. സിന്ധു. ഏറെ മോഹിച്ച സുവര്‍ണനേട്ടം കൈവിട്ടെങ്കിലും ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും സിന്ധു മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. ആവേശകരമായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയേയാണ് സിന്ധു തോല്‍പ്പിച്ചത്. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-13, 21-15.
മേരി കോം 'വിജയിയേപ്പോലെ' റിങ് വിട്ടതല്ല; ജയിച്ചെന്നു കരുതിയാണ് ആഘോഷിച്ചത്- വിഡിയോ ഇതോടെ ടോക്കിയോയില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം മൂന്നായി. മൂന്നു മെഡലുകളും വനിതാ താരങ്ങളുടെ വകയാണെന്ന പ്രത്യേകതയുമുണ്ട്. ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു നേടിയ വെള്ളി മെഡലോടെയാണ് ഇന്ത്യ ടോക്കിയോയില്‍ അക്കൗണ്ട് തുറന്നത്. പിന്നാലെ ബോക്‌സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പാക്കി. ലവ്ലിനയ്ക്ക് ഇപ്പോഴും സ്വര്‍ണ മെഡല്‍ നേടാന്‍ അവസരമുണ്ട്. ഇപ്പോള്‍ പി.വി. സിന്ധുവിന്റെ വെങ്കലം കൂടിയായതോടെ ഇന്ത്യന്‍ മെഡല്‍ നേട്ടം മൂന്ന്!
 
Other News in this category

 
 




 
Close Window