Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
കായികം
  Add your Comment comment
ചൈനയെ തോല്‍പിച്ച് ജപ്പാന്റെ മണ്ണില്‍ ഒളിംപിക്‌സ് 2021 ഒന്നാം സ്ഥാനം അമേരിക്ക സ്വന്തമാക്കി
Reporter
ടോക്യോ ഒളിമ്പിക്‌സില്‍ ഒന്നാം സ്ഥാനം ഫോട്ടോഫിനിഷിലൂടെ സ്വന്തമാക്കി അമേരിക്ക. ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ പട്ടികയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 2016ല്‍ റിയോയിലും അതിന് മുന്‍പ് 2012ല്‍ ലണ്ടനിലും നടന്ന ഒളിമ്പിക്‌സുകളിലും അമേരിക്ക തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.

ടോക്യോ ഒളിമ്പിക്‌സിന്റെ അവസാന ദിനമായ ഇന്ന് എല്ലാ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ അമേരിക്കയ്ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളാണ് സ്വന്തമായുള്ളത്. മെഡലുകളുടെ എണ്ണത്തില്‍ മുന്നില്‍ ആയിരുന്നെങ്കിലും ഇന്നലെ വരെ സ്വര്‍ണ മെഡലുകളുടെ എണ്ണത്തില്‍ ചൈനക്ക് പിന്നിലായിരുന്നു അമേരിക്ക. അവസാന ദിനമായ ഇന്ന് ഈ സ്വര്‍ണ മെഡലുകളുടെ ബലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാം എന്ന് കരുതിയിരുന്ന ചൈനയെ ഞെട്ടിച്ചുകൊണ്ട് അമേരിക്ക മൂന്ന് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി മുന്നിലേക്ക് കയറുകയായിരുന്നു.


അവസാന ദിനമായ ഇന്ന് വനിതകളുടെ ബാസ്?കറ്റ്?ബാളിലും വോളിബാളിലുമുള്‍പ്പടെ നേടിയ മൂന്ന് സ്വര്‍ണ മെഡലുകളാണ് ചൈനയെ പിന്തള്ളി ഒന്നാമതെത്താന്‍ അമേരിക്കയെ സഹായിച്ചത്. അതേസമയം ചൈനക്ക് ഇന്ന് മെഡലുകള്‍ നേടാന്‍ കഴിഞ്ഞില്ല.

27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. 22 സ്വര്‍ണമടക്കം 65 മെഡലുകള്‍ നേടിയ ബ്രിട്ടനാണ് നാലാം സ്ഥാനത്ത്. 20 സ്വര്‍ണം സ്വന്തമായുള്ള റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയാണ് അഞ്ചാം സ്ഥാനത്ത്. പക്ഷെ മൊത്തം മെഡലുകളുടെ കണക്കെടുത്താല്‍ അവര്‍ അമേരിക്കക്കും ചൈനക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട്. 71 മെഡലുകളാണ് അവര്‍ മൊത്തം നേടിയത്.
 
Other News in this category

 
 




 
Close Window