Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
യെലോ ഡയമണ്ട് നെക്ലേസ്; അമൂല്യ ആഭരണം സ്വന്തമാക്കിയാല്‍ നേട്ടങ്ങള്‍ മനസ്സിലാക്കി ബിയോണ്‍സ്
Reporter
ആഡംബര ആഭരണ ബ്രാന്‍ഡായ ടിഫാനിയുടെ ലോകപ്രശസ്തമായ യെലോ ഡയമണ്ട് കഴിഞ്ഞദിവസം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇതുവരെ മൂന്നു സ്ത്രീകള്‍ക്കു മാത്രം അണിയാന്‍ അവസരം ലഭിച്ച ഈ അമൂല്യ ആഭരണം ഒരുവട്ടം കൂടി പുറത്തെടുത്തപ്പോള്‍ നറുക്കു വീണത് ഗായിക ബിയോണ്‍സിന്. ടിഫാനി പരസ്യ ക്യാംപെയിനു വേണ്ടിയാണ് ബിയോണ്‍സ് യെലോ ഡയമണ്ട് നെക്ലേസ് ധരിച്ചതെങ്കിലും അതു ചരിത്രനിമിഷമായി.

1877ല്‍ സൗത്ത് ആഫ്രിക്കയിലെ കിംബെര്‍ലി ഖനിയില്‍ നിന്നാണ് 287.42 കാരറ്റ് തൂക്കമുള്ള യെലോ ഡയമണ്ട് കണ്ടെടുത്തത്. അതു സ്വന്തമാക്കിയ ന്യൂയോര്‍ക്കിലെ ആഭരണനിര്‍മാതാവ് ചാള്‍സ് ലൂയിസ് ടിഫാനി വൈകാതെ ജെമ്മോളജിസ്റ്റായ ഡോ. ജോര്‍ജ് ഫ്രഡറിക് കണ്‍സിനു കൈമാറി. ഒരു വര്‍ഷത്തോളം ആ വൈരക്കല്ലില്‍ മനസ്സര്‍പ്പിച്ച അദ്ദേഹം അതു 82 മുഖങ്ങളായി തിരിച്ചു. പിന്നീട് വീണ്ടും മാറ്റംവരുത്തി 90 മുഖങ്ങളാക്കി. ഇപ്പോഴിത് 128.54 കാരറ്റാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈരക്കല്ല്!

ലോകത്തിന്റെ പലവേദികളിലും പ്രദര്‍ശനത്തിനായി ടിഫാനി യെലോ ഡയമണ്ട് സഞ്ചരിച്ചെങ്കിലും അതു ന്യൂയോര്‍ക്ക് സിറ്റിയിലെ ടിഫാനി ഫ്‌ലാഗ്ഷിപ് സ്റ്റോറിലെ അമൂല്യശേഖരത്തിലേക്കു തിരിച്ചെത്തി. 1957ല്‍ ഷെല്‍ഡന്‍ വൈറ്റ്ഹൗസ്, 1961ല്‍ നടി ഓഡ്രി ഹെപ്ബണ്‍, 2019ല്‍ ലേഡി ഗാഗ എന്നിവരാണ് ഈ മഞ്ഞവൈരക്കല്ല് ഇതിനു മുമ്പ് ധരിച്ചവര്‍. ഇപ്പോഴിതാ, ബിയോണ്‍സും! സൗത്ത് ആഫ്രിക്കയില്‍ നിന്നു കണ്ടെടുത്ത ആ അമൂല്യവൈരക്കല്ല് അണിഞ്ഞ ആദ്യത്തെ കറുത്തവര്‍ഗക്കാരിയെന്ന രേഖപ്പെടുത്തല്‍ കൂടിയായി ആ നിമിഷം.
 
Other News in this category

 
 




 
Close Window