Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ക്രിക്കറ്റിനിടെ കാണിക്കുന്ന സ്ത്രീകള്‍ തലമുടി മറയ്ക്കുന്നില്ല: അഫ്ഗാനില്‍ ഇന്ത്യയുടെ ഐപിഎല്‍ നിരോധിച്ച് താലിബാന്‍
Reporter
മതവിരുദ്ധമായ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണ്‍ രണ്ടാം ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ സംപ്രേഷണ വിലക്ക്. കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 14-ാം സീസണിലെ മത്സരങ്ങള്‍ക്ക് യുഎഇയില്‍ തുടക്കമായതിനു പിന്നാലെയാണ് ഐപിഎല്‍ മത്സരങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ സംപ്രേഷണം ചെയ്യില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയത്. ഐപിഎലിനിടെ വനിതകളുടെ നൃത്തം ഉള്‍പ്പെടെയുള്ള മത വിരുദ്ധമായ ദൃശ്യങ്ങളും സംപ്രേക്ഷണം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മാത്രമല്ല, വനിതകള്‍ തലമുടി മറയ്ക്കാത്തതും പ്രശ്‌നമാണെന്ന് താലിബാന്‍ വ്യക്തമാക്കി.
ന്യൂസീലന്‍ഡ് ടീം ദുബായിലെത്തി; പാക്കിസ്ഥാന്‍ വിട്ടത് ചാര്‍ട്ടേഡ് വിമാനത്തില്‍! താലിബാന്‍ ഭരണം പിടിക്കുന്നതിനു മുന്‍പ് അഫ്ഗാനിസ്ഥാനില്‍ ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ഈ പതിവ് അവസാനിപ്പിച്ചാണ് ഇത്തവണ താലിബാന്റെ വിലക്ക്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ മിഡിയ ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനുമായ എം. ഇബ്രാഹിം മൊമാന്‍ദാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായികയിനങ്ങളില്‍ വനിതകള്‍ പങ്കെടുക്കുന്നതിന് താലിബാന്‍ മുന്‍പേ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പുരുഷ ക്രിക്കറ്റിന് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ് ഐപിഎലില്‍ മത വിരുദ്ധമായ ഘടകങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ട് സംപ്രേഷണ വിലക്ക്. അതിനിടെ, വനിതകള്‍ക്ക് ക്രിക്കറ്റില്‍നിന്ന് വിലക്കേര്‍പ്പെടുത്തിയാല്‍ അഫ്ഗാനിസ്ഥാനുമായി നിശ്ചയിച്ചിരിക്കുന്ന പുരുഷന്‍മാരുടെ ടീമിന്റെ ടെസ്റ്റ് പരമ്പരയില്‍നിന്ന് പിന്‍മാറുമെന്ന് ഏതാനും ദിവസം മുന്‍പ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു. ഇത്തരം സമ്മര്‍ദ്ദ ഘടകങ്ങളും ഫലിക്കുന്നില്ലെന്ന് തെളിയിച്ചാണ് ഐപിഎലിനും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്.
 
Other News in this category

 
 




 
Close Window