Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
കായികം
  Add your Comment comment
FLAT നല്‍കാമെന്നു പറഞ്ഞു പണം തട്ടിയെന്ന് മുന്‍ അത്‌ലറ്റിന്റെ പരാതി: പി.ടി. ഉഷയടക്കം ഏഴു പേര്‍ക്കെതിരേ കേസ്
Reporter
വഞ്ചനാ കുറ്റം ചുമത്തിയാണ് ഉഷയ്ക്കും മെല്ലോ ഫൗണ്ടേഷന്‍ എന്ന നിര്‍മാണ കമ്പനിയുടെ ഡയറക്ടര്‍മാരടക്കം മറ്റ് ആറു പേര്‍ക്കെതിരേയും വെളളയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മുന്‍ രാജ്യാന്തര താരവും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ ഉഷയുടെ ജൂനിയറുമായിരുന്ന എമ്മാ ജോസഫാണ് പരാതി നല്‍കിയത്. പറഞ്ഞ സമയത്ത് ഫ്‌ലാറ്റ് രജിസ്റ്റര്‍ ചെയ്തു നല്‍കിയില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നും എമ്മ പരാതിയില്‍ പറയുന്നു.
40 വര്‍ഷമായി അടുത്ത സുഹൃത്തായ ഉഷ പ്രേരിപ്പിച്ചിട്ടാണ് താന്‍ ഫ്‌ലാറ്റിനായി തുക മുടക്കിയതെന്നും എന്നാല്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഫ്‌ലാറ്റ് വാങ്ങാന്‍ 46 ലക്ഷം രൂപയാണ് പല ഗഡുക്കളായി നിര്‍മാണ കമ്പനി എം.ഡിയായ ആര്‍. മുരളീധരന് എമ്മ നല്‍കിയത്.

2021 മാര്‍ച്ച് എട്ടിന് രണ്ടു ലക്ഷം രൂപ അഡ്വാന്‍സായും മാര്‍ച്ച് 15-ന് 44 ലക്ഷം ചെക്ക് മുഖേനയും നല്‍കി. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് പേഴ്സണല്‍ ഓഫീസറായ തന്റെ നെയ്വേലിയില്‍ വീട്ടില്‍ എത്തിയാണ് ഇവര്‍ പണം കൈപ്പറ്റിയതെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ നിശ്ചിത സമയത്ത് ഫ്‌ലാറ്റ് കൈമാറിയില്ലെന്നും തുടര്‍ന്നു പണം മടക്കി ചോദിച്ചപ്പോള്‍ ഒഴിവുകഴിവു പറയുകയായിരുന്നുവെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കോഴിക്കോട് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജിന് എമ്മ പരാതി നല്‍കിയത്. പരാതി വെള്ളയില്‍ പോലീസിന് കൈമാറി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുത്താണ് തുക നല്‍കിയത്. ഫ്‌ലാറ്റ് കാണാന്‍ അനുവദിച്ചില്ല. നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്ന ഉഷ പിന്നീട് പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ ശേഷം വാക്കുമാറ്റുകയായിരുന്നെന്നും പരാതിയിലുണ്ട്. നഗരമധ്യത്തിലാണ് ഫ്‌ലാറ്റെന്നും 76 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window