Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
കായികം
  Add your Comment comment
ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ പി.വി. സിന്ധുവിന്
Reporter
സയ്യിദ് മോദി ഇന്റര്‍നാഷനല്‍ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ പി.വി. സിന്ധുവിന്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ തന്നെ യുവതാരം മാളവിക ബന്‍സോദിയൊണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-13, 21-16. സയ്യിദ് മോദി ഇന്റര്‍നാഷനല്‍ ബാഡ്മിന്റനില്‍ സിന്ധുവിന്റെ രണ്ടാം സിംഗിള്‍സ് കിരീടമാണിത്. 2017ലാണ് ഇതിനു മുന്‍പ് സിന്ധു കിരീടം ചൂടിയത്.

കോവിഡ് വ്യാപനത്തിന്റെ വെല്ലുവിളികള്‍ക്കിടെ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അധികം വെല്ലുവിളികളില്ലാതെയാണ് സിന്ധു കിരീടത്തിലെത്തിയത്. മത്സരം നീണ്ടുനിന്നത് വെറും 35 മിനിറ്റ് മാത്രം. സെമിഫൈനല്‍ മത്സരത്തിനിടെ സിന്ധുവിന്റെ എതിരാളി റഷ്യയുടെ 5-ാം സീഡ് ഇവ്ജനീയ കൊസെറ്റ്‌സ്‌കായ പരുക്കുമൂലം പിന്‍മാറിയതോടെയാണ് സിന്ധു ഫൈനലില്‍ കടന്നത്. ടൂര്‍ണമെന്റിലെ ടോപ്‌സീഡായ സിന്ധു അതിനു മുന്‍പ് ആദ്യ ഗെയിം 21-11ന് സ്വന്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window