Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത അമേരിക്കന്‍ മോഡല്‍ കടുത്ത മാനസിക പ്രശ്‌നങ്ങളില്‍ ആയിരുന്നു
Reporter
ചെസ്ലി ക്രിസ്റ്റ് (30) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. മന്‍ഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തില്‍നിന്നാണ് ചെസ്ലി വീണ് മരിച്ചത്. ഇതേ കെട്ടിടത്തില്‍ ഒന്‍പതാം നിലയിലാണ് അവര്‍ താമസിച്ചിരുന്നത്. ഇപ്പോഴിതാ ചെസ്ലിയെക്കുറിച്ച് അമ്മ ഏപ്രില്‍ സിംപ്കിന്‍സ് പങ്കുവെച്ച കാര്യങ്ങളാണ് വാര്‍ത്തയില്‍ നിറയുന്നത്.

വിഷാദരോ?ഗത്തോട് പൊരുതിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചെസ്ലിയുടെ അന്ത്യമെന്ന് പങ്കുവെക്കുകയാണ് അമ്മ. മകള്‍ നഷ്ടപ്പെട്ടത് ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും അവര്‍ പറയുന്നു.

ഇത്രത്തോളം ആഴത്തിലുള്ള വേദന താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു പറയുകയാണ് ഏപ്രില്‍. പ്രിയപ്പെട്ട മകളുടെ മരണകാരണത്തെക്കുറിച്ച് കുടുംബവും സുഹൃത്തുക്കളും തിരിച്ചറിഞ്ഞുവെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കിലും അതാണ് സത്യമെന്നും ഏപ്രില്‍ പറയുന്നു. മകള്‍ അവളുടെ സ്വകാര്യ ജീവിതത്തില്‍ കടുത്ത വിഷാദരോ?ഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. അതവള്‍ എല്ലാവരില്‍ നിന്നും മറച്ചുവച്ചു, തന്നില്‍ നിന്നുപോലും- ഏപ്രില്‍ പറയുന്നു.

മകളുടെ ഈ ഭൂമിയിലുള്ള ജീവിതം ചെറുതായിരുന്നെങ്കിലും മനോഹരമായ നിരവധി ഓര്‍മകളാല്‍ സമ്പന്നമാണ്. അവളുടെ ചിരിയും തമാശയും പുല്‍കലുമൊക്കെ മിസ് ചെയ്യുന്നുണ്ട്. കുടുംബത്തിലെ പ്രധാന ഭാ?ഗമായിരുന്നു മകളെന്നും അതാണ് ഈ നഷ്ടത്തെ ഏറെ ദുസ്സഹമാക്കുന്നതെന്നും ഏപ്രില്‍ പറയുന്നു.

എല്ലാ ദിവസവും തങ്ങളെല്ലാവരും പരസ്പരം മെസേജ് അയക്കുകയും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ചെസ്ലി തനിക്ക് മകളേക്കാള്‍ ഉപരി നല്ല സുഹൃത്തായിരുന്നു. അവളോട് സംസാരിക്കുന്നതായിരുന്നു തന്റെ ദിവസത്തിലെ ഏറ്റവും നല്ല ഭാ?ഗം. ചെസ്ലിയെ അങ്ങേയറ്റം മിസ് ചെയ്യുന്നുവെന്നും എല്ലാവരും വീണ്ടും ഒന്നിക്കുന്ന ദിവസമെത്തുമെന്നും ഏപ്രില്‍ വികാരാധീനയായി പറയുന്നു.

ആത്മഹത്യക്കു മുമ്പ് ചെസ്ലി ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ച വരികളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്‍കട്ടെ- എന്നാണ് ചെസ്ലി കുറിച്ചത്.
 
Other News in this category

 
 




 
Close Window