Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
10 വര്‍ഷത്തെ ബന്ധം അവസാനിക്കുന്നു: ഗെയിമിങ് കമ്പനിയായ ഇഎ സ്‌പോര്‍ട്‌സും ഫിഫയും വേര്‍പിരിയുന്നു
Reporter
മൂന്ന് പതിറ്റാണ്ടോളം നീണ്ട കൂട്ടുകെട്ടിനാണ് ഇതോടെ അന്ത്യമാവുന്നത്. ഈ വര്‍ഷത്തെ ഖത്തര്‍ ലോകകപ്പിനു മുന്‍പ് പുറത്തിറങ്ങുന്ന ഫിഫ 23 ആവും ഇഎ സ്‌പോര്‍ട്‌സിന്റെ അവസാന ഫിഫ ഗയിം. അടുത്ത വര്‍ഷം മുതല്‍ ഇഎ സ്‌പോര്‍ട്‌സ് എഫ്‌സി എന്നാവും ഗെയിമിന്റെ പേര്.


വര്‍ഷം ഏകദേശം 1158 കോടി രൂപയാണ് (150 മില്ല്യണ്‍ ഡോളര്‍) ഗെയിം ലൈസന്‍സിനായി ഇഎ സ്‌പോര്‍ട്‌സ് ഫിഫയ്ക്ക് നല്‍കുന്നത്. ഇതിന്റെ ഇരട്ടി പണം വേണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഫിഫ ആവശ്യപ്പെട്ടിരുന്നു. ഇതിനു സാധിക്കില്ലെന്ന് ഇലക്ട്രോണിക് ആര്‍ട്‌സ് നിലപാടെടുത്തു. ഇതിനെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിയുന്നത്.

അതേസമയം, ഫിഫയുടെ കുത്തക ഒരാള്‍ക്ക് മാത്രം നല്‍കാന്‍ കഴിയില്ലെന്നാണ് ഗവേണിങ് ബോഡിയുടെ നിലപാട്. ലോകകപ്പിനു മുന്‍പ് പല ഗെയിമുകളും ഇറങ്ങുമെന്നും ഫിഫ അറിയിച്ചു.

ഫിഫ എന്ന പേര് ഉപയോഗിക്കാനാവില്ലെങ്കിലും താരങ്ങളുടെയും ടീമുകളുടെയുമൊക്കെ ലൈസന്‍സ് ഇഎ സ്‌പോര്‍ട്‌സിനുണ്ടാവും. അടുത്ത വര്‍ഷത്തെ എഡിഷന്‍ മുതല്‍ ക്രോസ് പ്ലേ സംവിധാനം ഉണ്ടാവുമെന്ന് ഇഎ സ്‌പോര്‍ട്‌സ് അറിയിച്ചിരുന്നു. ക്രോസ് പ്ലേ സംവിധാനത്തിലൂടെ പ്ലേ സ്റ്റേഷന്‍, എക്‌സ്‌ബോക്‌സ്, പിസി ഗെയിമര്‍മാര്‍ക്ക് പരസ്പരം ഏറ്റുമുട്ടാന്‍ സാധിക്കും. ഫിഫ 23 മുതല്‍ ഗെയിം ഫ്രീ ആയി കളിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും തത്കാലം അതുണ്ടാവില്ലെന്ന് ഇഎ സ്‌പോര്‍ട്‌സ് അറിയിച്ചു.
 
Other News in this category

 
 




 
Close Window