Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
കായികം
  Add your Comment comment
ആന്‍ഡ്രൂ സൈമണ്ട്‌സ് വിട പറഞ്ഞു: ക്രിക്കറ്റ് ലോകം വിതുമ്പുന്നു
Reporter
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഓള്‍റൌണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി വീടിന് അടുത്തുണ്ടായ കാറപകടത്തിലാണ് സൈമണ്ട്‌സ് മരിച്ചത്.


ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ് വില്ലെയിലുള്ള വീട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈമണ്ട്‌സ് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. എമര്‍ജന്‍സി സര്‍വീസുകള്‍ കാറിലുണ്ടായിരുന്ന സൈമണ്ട്‌സിനെയും മറ്റൊരാളെയും രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ക്രിക്കറ്റ് താരത്തിന്റെ മരണം സംഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു.


198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും സൈമണ്ട്‌സ് നേടിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്‌സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 1998 -ല്‍ പാക്കിസ്ഥാനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009-ല്‍ പാക്കിസ്ഥാനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്.

അതേസമയം സൈമണ്ട്‌സിന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി. ''ഭയാനകമായ വാര്‍ത്ത,'' മുന്‍ ഓസ്ട്രേലിയന്‍ സഹതാരം ജേസണ്‍ ഗില്ലസ്പി ട്വീറ്റ് ചെയ്തു. 'തീര്‍ത്തും തകര്‍ന്നു. ഞങ്ങള്‍ എല്ലാവരും നിങ്ങളെ മിസ് ചെയ്യും സുഹൃത്തേ.'

മറ്റൊരു മുന്‍ സഹതാരവും സഹ കമന്റേറ്ററുമായ ആദം ഗില്‍ക്രിസ്റ്റ് എഴുതി: 'ഇത് ശരിക്കും വേദനിപ്പിക്കുന്നു,' പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ പറഞ്ഞു, 'ഞാന്‍ തകര്‍ന്നുപോയി'. 'ഞങ്ങള്‍ കളിക്കളത്തിനകത്തും പുറത്തും മികച്ച ബന്ധമാണ് പങ്കിട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം പ്രാര്‍ത്ഥനകളോടെ,' അദ്ദേഹം ട്വീറ്റ് ചെയ്തു.
 
Other News in this category

 
 




 
Close Window